എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍

എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍
July 09 23:06 2020 Print This Article

ന്യൂ ഡല്‍ഹി: എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന കൊടുംകുറ്റവാളി വികാസ് ദുബെയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയ്‌നില്‍ വെച്ചാണ് ദുബെ അറസ്റ്റിലാകുന്നത്. ഇയാളുടെ കൂട്ടാളികളായ രണ്ട് പേരെ പോലീസ് സംഭവസ്ഥലത്ത് വെച്ചുതന്നെ വെടിവെച്ചു കൊന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അരുംകൊല നടന്നത്. ദുബെയെ പിടികൂടാനെത്തിയെ ഡിഎസ്പി അടക്കമുള്ള എട്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് കൂട്ടാളികളുടെ സഹായത്തോടെ ദുബെ കൊന്നുതള്ളിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ദുബെയെ ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്.

ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളിയായ അമര്‍ ദുബെയും കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് കൊലപ്പെടുത്തിയിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.