ഈസ്റ്റര്‍ നല്‍കുന്നത് അതിജീവനത്തിന്റെ സന്ദേശം: മുഖ്യമന്ത്രി

ഈസ്റ്റര്‍ നല്‍കുന്നത് അതിജീവനത്തിന്റെ സന്ദേശം: മുഖ്യമന്ത്രി
April 12 07:49 2020 Print This Article

തിരുവനന്തപുരം:  ഈസ്റ്റര്‍ അതിജീവനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി. ഏത് പീഡനാനുഭവത്തിനും അപ്പുറം അതിജീവനത്തിന്റേതായ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റര്‍ സന്ദേശം പഠിപ്പിക്കുന്നത്.

ലോകം കൊവിഡ് 19 എന്ന പീഡാനുനഭവത്തിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്തുകൂടിയാണ് ഈസ്റ്റര്‍ നമുക്ക് പകരുന്നത്. വൈഷമ്യത്തിന്റെതായ ഘട്ടമാണെങ്കിലും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സം​സ്ഥാ​ന​ത്ത് ഇന്നലെ 10 പേ​ര്‍​ക്ക് കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.  19 പേ​ര്‍​ക്ക് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ഏ​ഴും കാ​സ​ര്‍​ഗോ​ട്ട് ര​ണ്ടും കോ​ഴി​ക്കോ​ട്ട് ഒ​രാ​ള്‍​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഏ​ഴു പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്കം വ​ഴി​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 8063 ആയി. ഇതുവരെ 256 പേരുടെ മരണം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മാത്രം പുതിയ 116 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ജാര്‍ഖണ്ഡ് ബോക്കാരോ ആശുപത്രിയിലെ 50 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്‍റൈനിലാക്കി. ആശുപത്രിയിലെ ഒരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.