ഇസ്രായേല്‍ ഫലസ്തീനും ഏക രാഷ്ട്രമായി നിലകൊള്ളണം: ട്രംപ്

by Vadakkan | 16 February 2017 6:05 AM

വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി.

ഇസ്രായേല്‍ ഫലസ്തീനും രണ്ട് രാഷ്ട്രങ്ങളായി നിലകൊള്ളുന്നതിന് പകരം ഏക രാഷ്ട്രമായി നിലകൊള്ളണമെന്നും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ നടക്കുന്ന കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് വ്യക്തമാക്കി.

ട്രംപ് യു.എസ് പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. വാഷിങ്ടണില്‍ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു.
ട്രംപിന്റെ പുതിയ നിലപാടുകള്‍ ഒബാമ ഭരണകൂടം ഫലസ്തീനോട് സ്വീകരിച്ച സമീപനത്തില്‍ നിന്ന് ഏറെ വ്യത്യസ്തവും ഫലസ്തീന്‍ വിരുദ്ധവുമാണ്. നേരത്തെ ദ്വിരാഷ്ട്ര വാദത്തെ ഒബാമ അംഗീകരിച്ചിരുന്നു.

Source URL: https://padayali.com/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b5%81%e0%b4%82-%e0%b4%8f%e0%b4%95/