by Vadakkan | 26 February 2017 11:09 AM
ന്യൂഡല്‍ഹി: മൂന്ന് വയസ് പ്രായമുള്ള ഇരട്ടകുട്ടികള്‍ വാഷിങ്മെഷീനില്‍ വീണ് മരിച്ചു. നിഷാന്ത്, നക്ഷ്യ എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. കുട്ടികളെ വാഷിങ്മെഷീന് സമീപം നിര്‍ത്തി അമ്മ സോപ്പുപൊടിയെടുക്കാന്‍ പോയപ്പോഴാണ് അപകടം.
സോപ്പുപൊടിയുമായെത്തിയ അമ്മ കുട്ടികളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വീട്ടിനകത്തും പരിസരങ്ങളിലും കുട്ടികളെ തിരഞ്ഞിട്ടും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പോലീസീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി നടത്തിയ തിരച്ചിലിലാണ് വാഷിങ്മെഷീനകത്ത് കുട്ടികളെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാഷിങ്മെഷീനില്‍ 15 ലിറ്ററോളം വെള്ളമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.കുട്ടികള്‍ വാഷിങ്മെഷീന് മുകളില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കാല്‍വഴുതി അകത്തേക്ക് വീണതാകാമെന്നാണ് പോലീസ് നിഗമനം.
Source URL: https://padayali.com/%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b7%e0%b4%bf%e0%b4%99%e0%b5%8d%e0%b4%ae/
Copyright ©2024 Padayali unless otherwise noted.