ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1,409 പുതിയ കേസുകള്‍; ആകെ രോഗബാധിതര്‍ 21,700

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1,409 പുതിയ കേസുകള്‍; ആകെ രോഗബാധിതര്‍ 21,700
April 24 07:54 2020 Print This Article

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,700 ആയി.  686 പേര്‍ക്കാണ് കോവിഡ്-19 മൂലം ജീവന്‍ നഷ്ടമായി.

കേരളത്തില്‍ ഇന്നലെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി 4, കോഴിക്കോട്, കോട്ടയം രണ്ട് വീതം, തിരുവനന്തപുരം, കൊല്ലം 1 വീതം കേസുകളുമാണുണ്ടായത്. 8 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് 6, മലപ്പുറം, കണ്ണൂര്‍ 1 വീതം കേസുകള്‍ നെഗറ്റീവ് ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 10 പേരില്‍ നാല് പേര്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. 2 പേര്‍ വിദേശത്തു നിന്നെത്തി. സമ്ബര്‍ക്കം വഴി നാലു പേര്‍ക്കും രോഗം ബാധിച്ചു. 447 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

സം​സ്​​ഥാ​ന​ത്ത്​ ക്വാ​റി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. ക്രി​സ്​​ത്യ​ന്‍ പ​ള്ളി​ക​ളി​ല്‍ പ​ര​മാ​വ​ധി 20 പേ​രെ പ​െ​ങ്ക​ടു​പ്പി​ച്ച്‌​ വി​വാ​ഹം ന​ട​ത്താ​ന്‍ അ​നു​മ​തി.

ലോകത്താകെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,90,000 കടന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 27,04,676. അമേരിക്കയില്‍ മരണം അരലക്ഷം കടന്നു. അവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒമ്പതു ലക്ഷത്തിലേക്ക്.

അമേരിക്കയില്‍ ഏറ്റവും കൂടുതലാളുകള്‍ മരിച്ച ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മരണസംഖ്യ 15000 കടന്നു. അവിടെ മരണനിരക്കില്‍ കുറവ് കാണുന്നുണ്ട്. 474 പേരാണ് ചൊവ്വാഴ്ച മരിച്ചത്. ചൈനയില്‍ വിദേശത്തുനിന്ന് വന്ന ആറുപേരടക്കം 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങളില്ലാത്ത 27 പേര്‍ക്ക് കൂടി രോഗമുണ്ട്. ഇതോടെ ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം 984 ആയി.

രോഗം ആദ്യംകണ്ട ചൈനയില്‍ മരണസംഖ്യ ഒരാഴ്ചയോളമായി 4632ല്‍ തുടരുന്നു.  ആകെ മരണത്തില്‍ മൂന്നാമതുള്ള സ്പെയിനില്‍ (22157) വ്യാഴാഴ്ച, തുടര്‍ച്ചയായി മൂന്നാംദിവസവും മരണസംഖ്യയില്‍ നേരിയ വര്‍ധനയുണ്ടായി. 440 മരണമാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 4600ല്‍പരം ആളുകള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അവിടെ രോഗം ബാധിച്ചവരുടെ എണ്ണം 213024 ആയി. ബ്രിട്ടനില്‍ 638 പേര്‍ കുടി മരിച്ചപ്പോള്‍ മരണസംഖ്യ 18738 ആയി.

മരണസംഖ്യ ബുധനാഴ്ച കാല്‍ലക്ഷം കടന്ന ഇറ്റലിയിലും മരണസംഖ്യ കുറഞ്ഞുവന്നശേഷം വ്യാഴാഴ്ച നേരിയ വര്‍ധനയുണ്ടായി. 464 പേര്‍ കൂടി മരിച്ചപ്പോള്‍ 25549 ആയി. ഫ്രാന്‍സില്‍ മരണസംഖ്യ 21700 കടന്നു. ഇറാനില്‍ 90 പേര്‍കൂടി മരിച്ചതോടെ മരണം 6483 ആയി. തെക്കനമേരിക്കയില്‍ ആകെ മരണത്തില്‍ മൂന്നില്‍രണ്ടോളം ബ്രസീലിലാണ്. അവിടെ മൂവായിരം കടന്നു.

അതേസമയം കോവിഡ് ബാധയും മരണവും കുറവുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഒരാഴ്ചയ്ക്കിടെ രോഗബാധ 43 ശതമാനം വര്‍ധിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അവിടെ ഇതുവരെ 1247 പേരാണ് മരിച്ചത്.  ആഫ്രിക്കയില്‍ വ്യാഴാഴ്ചവരെ ആകെ 26000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്ബ് 16000 പേര്‍ക്കായിരുന്നു. മുന്‍ ആഴ്ച 29 ശതമാനമായിരുന്നു രോഗബാധയില്‍ വര്‍ധന. ഈ നിരക്കാണ് ആശങ്കയ്ക്കിടയാക്കുന്നത്. 130 കോടിയോളം ജനസംഖ്യയുള്ള ആഫ്രിക്കയില്‍ ആകെ അഞ്ച് ലക്ഷത്തോളം പരിശോധനയേ നടന്നിട്ടുള്ളൂ. അവിടെ നിയന്ത്രിക്കാനായില്ലെങ്കില്‍ മൂന്ന് ലക്ഷം പേരെങ്കിലും മരിച്ചേക്കും എന്ന് ഡബ്ല്യുഎച്ച്‌ഒയുടെ മുന്നറിയിപ്പുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.