ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി
May 17 21:07 2020 Print This Article

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ വ്യാപനംതടയുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവ സാനിക്കാനിരിക്കെ ആണ് ലോക്ക് ഡൗണ്‍ നീട്ടിയത്.

പൊതുപരിപാടികള്‍ക്കുള്ള വിലക്ക് തുടരും. വിദ്യഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും അടഞ്ഞു തന്നെ കിടക്കും.

എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. സ്‌കൂളുകളും പ്രൊഫഷണല്‍ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആഭ്യന്തര വിമാന സര്‍വീസുകളും അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കില്ല. വൈദ്യസഹായത്തിനും കൊവിഡില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുമുള്ള അടിയന്തിര സേവനങ്ങള്‍ക്ക് മാത്രമേ വിമാനസര്‍വീസുകള്‍ നടത്താവൂ. മെട്രോ റെയിലും പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.

ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമിങ് പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. സംസ്ഥാനങ്ങള്‍ക്കുള്ളിലെ ബസ് സര്‍വ്വീസുകള്‍ക്ക് അനുവാദം നല്‍കി. സംസ്ഥാനങ്ങള്‍ക്കിടയില്‍ ധാരണപ്രകാരം അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ക്കും അനുമതി നല്‍കി.

എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആള്‍ക്കൂട്ടങ്ങള്‍ക്കും നിലവിലുള്ള നിയന്ത്രണം തുടരും. 65 വയസ്സിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്‌.

മാര്‍ച്ച്‌ 25 നാണ് രാജ്യത്ത് ആദ്യമായി ലോക്ക് ഡൗണ്‍ നിലവില്‍ വന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.