ഇന്ത്യയില്‍ കോവിഡ് മരണം 1223 ആയി

ഇന്ത്യയില്‍ കോവിഡ് മരണം 1223 ആയി
May 03 12:04 2020 Print This Article

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 37776 ഉം മരണ സഖ്യ 1223 ലുമെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2411 കോവിഡ് കേസും 71 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം ഉണ്ടായ ഏറ്റവും കൂടിയ രോഗ സ്ഥിരീകരണമാണിത് .മഹാരാഷ്ട്രയില്‍ രോഗ സഖ്യ 12296 ഉം മരണം 521മായി. അതിനിടെ രാജ്യത്തെ വിവിധ സേന വിഭാഗങ്ങള്‍

കോവിഡ് പോരാളികള്‍ക്ക് ഇന്ന് ആദരം അര്‍പ്പിക്കും. രാജ്യത്തെ ആകെ കോവിഡ് ആക്ടീവ് കേസുകള്‍ 26535 ആണ്. 10018 പേര്‍ക്കാണ് ഇതുവരെ അസുഖം മാറിയത്. ഡല്‍ഹിയില്‍ 56 പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സി.ആര്‍.പിഎഫിലെ 68 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ ആവുന്ന ജവാന്‍മാരുടെ എണ്ണം 127 ആയി. 100 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഏഴ് ബി.എസ്.എഫ് കാര്‍ക്കും ഇവിടെ രോഗം റിപ്പോര്‍ട്ട് ചെയ്തു.

സൗത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 41 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തി. മഹാരാഷ്ട്രയില്‍ 790 കേസും 36 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികള്‍ 12296 ആയി. മരണം സഖ്യ 521 ആണ്. മുംബൈയില്‍ മാത്രം 547 കേസും 27 മരണവും സ്ഥിരീകരിച്ചു. ധാരാവിയില്‍ 38 പേര്‍ക്കും രോഗം കണ്ടെത്തി. ഗുജറാത്തില്‍ 333 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗിക്ക 5054 ആയി. മരണം 262 ആണ്

ഉത്തര്‍പ്രദേശില്‍ 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 2487 ആണ്. മധ്യപ്രദേശില്‍ ആകെ രോഗികള്‍ 2788 ഉം മരണം 151മാണ്. രാജസ്ഥാനില്‍ 6 മരണവും 106 പോസിറ്റീവ് കേസും സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിച്ചവര്‍ 2772 ആയി. ബംഗാളില്‍ ഏഴ് മരണവും 70 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജമ്മുകശ്മീരില്‍ 27 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.