ഇനി വരുന്നൊരു തലമുറയ്ക്ക് പെന്തക്കോസ്തു യോഗ്യമോ ?

ഇനി വരുന്നൊരു തലമുറയ്ക്ക് പെന്തക്കോസ്തു യോഗ്യമോ ?
October 22 23:16 2018 Print This Article

ഇഞ്ചക്കാട്‌ ബാലചന്ദ്രന്‍ സാറിന്റെ പ്രശസ്തമായ ഒരു കവിതയുടെ ഭാവനയില്‍ നമ്മുടെ സഭയുടെ അവസ്ഥ എന്താകും എന്നൊന്ന് നോക്കിയതാ അതെ ഈണത്തില്‍ ഒന്ന് പാടിയാല്‍ എങ്ങനെ ഇരിക്കും

ഇനി വരുന്നൊരു തലമുറയ്ക്ക് പെന്തക്കോസ്തു യോഗ്യമോ ?
മലിനമായ ഗുണ്ടായിസവും, മലിനമായ പൊളിറ്റിക്‌സും
ഇനി വരുന്നൊരു തലമുറയ്ക്ക് പെന്തക്കോസ്തു യോഗ്യമോ (2 )

ഒരല്പം ആശ്വാസം കിട്ടാൻ
തപസ്സിലാണിന്നിവിടെയെല്ലാവിശ്വസികളും
പരിശുദ്ധാത്മാവിനായി കെഞ്ചി കേഴുന്ന
വരണ്ട സഭകളും സർവ്വവും
ഓരോ സഭകളും വീര്‍പ്പടക്കി
കാത്തു നില്‍ക്കും നാളുകള്‍..
എവിടെയെൻ മൃത്യവെന്നു ജല്പനങ്ങൾ

പിതാക്കന്മാർ മൂളിയ ഗാനങ്ങൾ
വിലകൊടുത്തു പാടിയ പാട്ടുകള്‍
ഒക്കെയങ്ങ് നിലച്ചു കേള്‍പ്പത് !!!!!
സഭ തന്നുടെ നിലവിളി
നിറങ്ങള്‍ മായും പെന്തക്കൊസ്തിൽ
വസന്തമിന്നു പോയ് മറഞ്ഞു

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി
സഭയെ നശിപ്പിച്ചവർ
ചുട്ടെരിച്ചു കളഞ്ഞുവോ
സഭ തന്നുടെ നന്മകള്‍?
നനവു കിനിയും മനസ്സുണര്‍ന്നാല്‍ സഭയെ
ഒരുമയോടെ നമുക്കു നീങ്ങാം ആര്‍പ്പിടുവിന്‍ കൂട്ടരേ..

നാളെ നമ്മുടെസഭയും
ഇരുൾ മൂടിയ പാഴ്നിലം
ഇനി വരുന്നൊരു തലമുറയ്ക്ക്
പെന്തക്കോസ്ത് സഭകൾ യോഗ്യമോ (2 )

പെരിയ സഭയും പൊളിറ്റിക്‌സും
കുതികാൽ രാഷ്ട്രീയവും
ഇനി നമുക്കീ സഭയിൽ
വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം
വികസനം അതു ആത്മാവിൽ
നിന്ന് തുടങ്ങിടാം.. (2 )

സഭ അത് നന്മ പൂക്കും ലോകനന്മക്കായിടം
ഇനി വരുന്നൊരു തലമുറയ്ക്ക്
പെന്തക്കോസ്ത് യോഗ്യമോ (2 )

വികസനം അതു മര്‍ത്ത്യ മനസ്സിൻ
ആഴങ്ങളിൽ നിന്ന് തുടങ്ങിടാം
ഇനി വരുന്നൊരു തലമുറയ്ക്ക് പെന്തക്കോസ്ത് യോഗ്യമോ (2 )
നമ്മുക്ക് ഒന്നായി പാടം പിതാക്കന്മാരുടെ നാളിലെ പോലെ ഒരു സഭക്കായി…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.