ഇതര പെന്തക്കോസ്ത് സംഘടനാ ഭാരവാഹിത്വത്തിന് പി.വൈ.പി.എ യുടെ ഊരു വിലക്ക്‌

ഇതര  പെന്തക്കോസ്ത് സംഘടനാ  ഭാരവാഹിത്വത്തിന്  പി.വൈ.പി.എ യുടെ  ഊരു  വിലക്ക്‌
May 17 12:14 2017 Print This Article

കുമ്പനാട്: ബദൽ യുവജന സംഘടനകളിൽ പ്രവർത്തിക്കുന്ന പി വൈ പി എ ലോക്കൽ, സെന്റർ, മേഖല, സ്റ്റേറ്റ് എന്നിവയിൽ ഉള്ള എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് പി വൈ പി എ കേരളാ സംസ്ഥാന കമ്മറ്റി.പി വൈ പി എ അംഗങ്ങളെ വലയിലാക്കി ബദൽ യുവജന പ്രസ്ഥാനങ്ങളെ വളർത്തുന്നു എന്നു ഇന്ന് കൂടിയ സംസ്ഥാന കമ്മറ്റിയിൽ അംഗങ്ങൾ പരമർശിക്കുകയും, പി വൈ പി എ തകർക്കാൻ മറ്റു ബദൽ സങ്കടനകൾ ചെയ്യുന്നത് ഗൗരവമായി കണക്കിലെടുക്കണമെന്നും ഐക്യഖണ്ടേന അഭിപ്രായം ഉയർന്നു.

ഇതിന്റെ വെളിച്ചത്തിൽ പി വൈ പി എ സംസ്ഥാന സെക്രട്ടറി ലൈജു ജോർജ് കുന്നത്ത് പ്രമേയം അവതരിപ്പിക്കുകയും സംസ്ഥാന കൗണ്സിൽ ഒന്നടങ്കം പാസ്സാക്കുകയും ചെയ്താതായി അറിയുന്നു.

പ്രമേയത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

ഇന്ത്യ പെന്തകൊസ്തു യുവജന സംഘടനയുടെ ( PYPA) ലോക്കല്‍,സെന്‍റെര്‍,സോണല്‍, സംസ്ഥാന തലങ്ങളില്‍ ഔദ്യോഗീക ഭാരവാഹിത്വം വഹിക്കുന്നവര്‍ മറ്റു ഇതര പെന്തകൊസ്തു സംഘടനകളുടെ ഭാരവാഹിത്വം ഏതെങ്കിലും തരത്തിലോ സ്വഭാവത്തോലോ വഹിക്കുന്നത് കര്‍ശനമായ് വിലിക്കിയിരിക്കുന്നു. ഇപ്പോള്‍ ഏതെങ്കിലും ഭാരവാഹിത്വം വഹിക്കുന്നവര്‍ 16/05/2017 മുതല്‍ 14 ദിവസത്തിനകം പ്രസ്തുത സ്ഥാനങ്ങള്‍ രാജി വച്ച് PYPA എക്സിക്യുട്ടിവിനെ ബോധ്യപ്പെടുത്തണമെന്ന് ഇന്ന് (16/05/2017) കൂടിയ സ്റ്റേറ്റ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നു.

പ്രസ്തുത തീരുമാനം അംഗീകരിക്കാത്ത പക്ഷം അത്തരം വ്യക്തികളെ മറ്റൊരു മുന്നറിയിപ്പോ, കത്തിടപാടുകളോ കൂടാതെ PYPA ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുവാന്‍ അതാത് ലോക്കല്‍,സെന്‍റെര്‍,സോണല്‍, സംസ്ഥാന സമിതികള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നു

എന്നാൽ പെന്തെകൊസ്തുകാരുടെ സംസാരം പലവിധം സുധിയെ പെന്തക്കോസ്തൽ യൂത്ത് കൗണ്സിൽ പ്രസിഡന്റ് ക്കാത്തതിന്റെ പ്രതിഷേധ മാണോ ഇതിന്റെ പിന്നിൽ എന്ന് ചിലർ .1995 വരെ ഗുഡ് ന്യൂസിന്റെ നേതൃത്വത്തിൽ പെന്തക്കോസ്ത ഐക്യ കൺവൻഷൻ ഉണ്ടായിരുന്നു .റാന്നിയിൽ നടന്ന യോഗത്തിൽ കെ സി ജോണി ആദരിക്കാത്തതിന്റെ പേരിൽ യോഗത്തിൽ നിന്നു് കെ സി ഐ ‘പി.സി ക്കാരെ വിലക്കി.അതേ ആത്മാവാണു് ശിഷ്യർക്കും എന്ന് ഒരുകൂട്ടം ആൾക്കാർ . അതോടെ ഐക്യ കൺവെഷന്റെ കാര്യത്തിൽ ഏതാണ്ട് ആയി ..തുടക്കത്തിൽ എന്തോ ഉത്സാഹം ആയിരുന്നു തങ്കു വിളിച്ചാൽ ഗുരുവും ശിഷ്യരും പോകും എന്നും പൊതു സമൂഹം പറയുന്നു യുവജനസംഘടനയുടെ നല്ല ഭാവിക്കു പടയാളിയും ആഗ്രഹിക്കുന്നതിൽ തെറ്റില്ലലോ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.