ആറാമത് എ. യു. പി. സി നാഷണൽ കോൺഫറൻസ് ജൂലൈ 13 നു തുടക്കം കുറിക്കും

ആറാമത് എ. യു. പി. സി നാഷണൽ കോൺഫറൻസ് ജൂലൈ 13 നു തുടക്കം കുറിക്കും
July 10 13:16 2018 Print This Article

ആസ്ട്രേലിയൻ മലയാളി പെന്തക്കോസ്ത് പ്രവാസികളുടെ ഐക്യതയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തു ചർച്ചകളുടെ ആറാമത് നാഷണൽ കോൺഫറൻസ് ജൂലൈ 13, 14 തീയതികളിൽ പെർത്തിൽ നടത്തപ്പെടുന്നു.

ആസ്‌ട്രേലിയായുടെ വിവധ സംസ്ഥാനങ്ങളിൽനിന്നുള്ള സഭാ നേതാക്കളും, പാസ്റ്റർമാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർ. റജി ശാസ്താംകോട്ട മുഖ്യ പ്രഭാഷകനായിരിക്കും. പ്രസിദ്ധ സുവിശേഷ ഗായിക പെർസിസ് ജോൺ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

എ യു പി സി നാഷണൽ പ്രസിഡന്റ് പാസ്റ്റർ. സാജൻ കുരുവിള ( ക്യൂൻസ്‌ലാന്റ് ) എ യു പി സി വെസ്റ്റേൺ ആസ്ട്രേലിയാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. മാത്യു തരിയന്നൂർ, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. റോഷൻ ശാമുവേൽ, തുടങ്ങിയ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ഈ മീറ്റിങ്ങുകളുടെ തത്സമയ സംപ്രേഷണം www. aupc.net.au ഉണ്ടായിരിക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.