ആധാറിന് സുപ്രീം കോടതിയുടെ അംഗീകാരം

ആധാറിന് സുപ്രീം കോടതിയുടെ അംഗീകാരം
September 26 11:51 2018 Print This Article

ദില്ലി: ഭേദഗതികളോടെ ആധാറിന് സുപ്രീംകോടതിയുടെ അംഗീകാരം. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി പ്രഖ്യാപനം നടന്നത്. ആധാര്‍ പ്രയോജനപ്രദമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു.

ആധാറിനെ അംഗീകരിച്ച കോടതി ചില ഉപാധികള്‍ വക്കുകയും ചെയ്തു. സ്‌കൂള്‍ അഡ്മിഷന്‍ അടക്കമുള്ളവക്ക് ആധാര്‍ കാര്‍ഡ് മാനദണ്ഡമാക്കരുത്, ബാങ്ക് അകൗണ്ടുകള്‍ക്കും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കണ്ട എന്നാണ് കോടതി നിര്‍ദേശം.90 ശതമാനം ആള്‍ക്കാര്‍ ആധാറില്‍ എന്റോള്‍ ചെയ്തതിനാല്‍ അത് നിരോധിക്കുന്നത് ശരിയല്ല എന്ന് കോടതി നിരീക്ഷിച്ചു.

മാത്രമല്ല സ്വകാര്യ കമ്ബനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ അവകാശപ്പെടാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ദേശീയ സുരക്ഷയുടെ പേരിലും ആധാര്‍ വിവരങ്ങള്‍ കൈമാറരുത്. ബയോമെട്രിക് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത്. ദേശസുരക്ഷയുടെ പേരില്‍ പോലും ഇത്തരം വിവരങ്ങള്‍ കൈമാറേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

ആധാറില്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ വിവരങ്ങള്‍ എടുക്കാന്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാണ്. ആധായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കി. പാന്‍കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാണ്.

വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍:

1. ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2), 47, 57 എന്നിവ റദ്ദാക്കി
2. സിബിഎസ്‌ഇ, നീറ്റ്, യുജിസി തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കാനാവില്ല.
3. സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല. കുട്ടികള്‍ക്കുള്ള ഒരു പദ്ധതികളും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ നിഷേധിക്കപ്പെടാന്‍ പാടില്ല.
4. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു വ്യക്തിയുടെയും അവകാശങ്ങള്‍ നിഷേധിക്കാനാവില്ല.
5. ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാനാകില്ല
6. ആധാര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്ക് പരാതി ഉന്നയിക്കാം.
7. മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധം
8. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല
9. ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധം
10. കുട്ടികളെ ആധാറില്‍ ഉള്‍പ്പെടുത്തുന്നതിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.