അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ പാ. ടി. ജെ. സാമുവേൽ ഉത്‌ഘാടനം ചെയ്തു

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ പാ. ടി. ജെ. സാമുവേൽ ഉത്‌ഘാടനം ചെയ്തു
January 23 21:57 2018 Print This Article

പുനലൂർ : ‘പഴയ നിയമ യിസ്രായേലിനെ ദൈവം തിരഞ്ഞെടുത്തത് ലോകത്തിന് പ്രകാശം ആകുവാൻ വേണ്ടിയായിരുന്നു. പാലസ്തീന്റെ ഭൂമിശാസ്ത്ര പരിധിക്കുള്ളിലായിരുന്നു യേശു ജീവിച്ചിരുന്നതെങ്കിലും അവിടുന്ന് ലോകം മുഴുവൻ പ്രകാശിച്ചു’….

ഇന്നും അന്ധകാരത്തിൽ കഴിയുന്ന ജനത്തിന് യേശുവാണ് ധാർമിക വെളിച്ചം. ഈ കാലഘട്ടത്തിലും വെളിച്ചവും സത്യവും നീതിയും പിന്തുടർന്ന് ക്രിസ്ത്യാനി ജീവിക്കണം, എന്നും അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട് പാ. ടി. ജെ. സാമുവേൽ ഉത്‌ഘാടനത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. പ്രാരംഭ യോഗത്തിൽ ഉത്തര മേഖല ഡയറക്ടർ പാ. പി. ബേബി അദ്ധ്യക്ഷനായിരുന്നു.

സിസ്. സാറാ കോവൂർ മുഖ്യ സന്ദേശം നൽകി. പുനലൂർ ഏ. ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടത്തപെടുന്ന മഹാസമ്മേളനം ജനുവരി 28 ന് നടക്കുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കും. ശുശ്രുഷക സമ്മേളനം, കടയ്ക്കൽ ഏ. ജി. പബ്ലിക് സ്കൂൾ പുതിയ ബ്ലോക്കിന്റെ ഉത്‌ഘാടനവും പ്ലസ് വൺ പ്രഖ്യാപനവും, ബെഥേൽ ബൈബിൾ കോളേജിന്റെ നവതി ആഘോഷങ്ങളുടെ ഉത്‌ഘാടനം, മിഷൻ സമ്മേളനം, ശുശ്രുഷകന്മാരുടെ ഓർഡിനേഷൻ, സൺ‌ഡേ സ്കൂൾ, സി. എ. സമ്മേളനം, പൊതുയോഗങ്ങൾ എന്നിവ കൺവൻഷനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്.

പാസ്റ്റർമാരായ ഡോ. ഐസക് ചെറിയാൻ, കെ. ജെ. മാത്യു, രവി മണി, പി. എസ്. ഫിലിപ്പ്, ജേക്കബ് വര്ഗീസ്, എന്നിവരാണ് മറ്റ് പ്രധാന പ്രാസംഗികർ. കൺവൻഷൻ കമ്മറ്റി ചെയർമാനായി പാ. ടി. ജെ. സാമുവേലും, കൺവൻഷൻ ജനറൽ കോർഡിനേറ്ററായി പാ. എ. രാജനും, മീഡിയ കമ്മറ്റിയംഗങ്ങളായി ഷാജൻ ജോൺ ഇടക്കാട്, പാസ്റ്റർമാരായ സാം ഇളമ്പൽ, ജോൺസൺ സാമുവേൽ പ്രവർത്തിക്കുന്നു.

ജോബിൻ എലീശായുടെ നേതൃത്വത്തിലുള്ള ഏ. ജി. കൺവൻഷൻ ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.