അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷനു പിന്തുണയുമായി കോൺഗ്രസ്സ് നേതാക്കളും

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷനു പിന്തുണയുമായി കോൺഗ്രസ്സ് നേതാക്കളും
January 27 10:15 2020 Print This Article

അസംബ്ലീസ് ഓഫ് ഗോഡ് സഭ അടൂർ,പറന്തലിൽ കൺവൻഷൻ നടത്തുന്നതിനുള്ള പന്തൽ നിർമ്മാണം തടസ്സപ്പെടുത്തിയ സുവിശേഷ വിരോധികളുടെ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി ജില്ലാ കോൺഗ്രസ്സ് നേതൃത്വം രംഗത്തെത്തി.

DCC പ്രസിഡന്റ് ബാബു ജോർജ്ജ്, പന്തളം സുധാകരൻ (മുൻ മന്ത്രി), അഡ്വ.ശിവദാസൻ നായർ (മുൻ MLA), അഡ്വ.മോഹൻരാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കൺവൻഷനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു പാർട്ടി പ്രവർത്തകർ പറന്തൽ ജംഗ്ഷനിൽ നിന്നും കൺവൻഷൻ നഗറിലേക്കു ജാഥയായെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആന്റോ ആന്റണി M.P. എന്നിവർ സഭാ സൂപ്രണ്ട് ഡോ. P.S. ഫിലിപ്പിനെയും ജനറൽ സെക്രട്ടറി റവ.T.V. പൗലോസിനെയും ഫോണിൽ ബന്ധപ്പെട്ടു പാർട്ടിയുടെ പിന്തുണ അറിയിച്ചു.

കൺവൻഷൻ പന്തൽ നിർമ്മാണം തടസ്സപ്പെടുത്തി കൊടി നാട്ടിയ നടപടിയെ ഇന്ന് രാവിലെ കൂടിയ DCC യോഗം അപലപിച്ചു. പിന്തുണയുമായി എത്തിയ പ്രവർത്തകർക്ക് മധ്യമേഖല ഡയറക്ടർ റവ. V.Y. ജോസുകുട്ടി നന്ദി അറിയിച്ചു. പാസ്റ്റർ റോയ്സൺ ജോണി, പാസ്റ്റർ സാം ഇളമ്പൽ, ബ്രദർ ജിനു വർഗ്ഗീസ്, പാസ്റ്റർ ബിജു തങ്കച്ചൻ എന്നിവർ സന്നിഹിതരായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.