അസംബ്ലീസ്ഓഫ്ഗോഡിൽ ഇങ്ങനെയും ദൈവദാസന്മാർ ഉണ്ടോ?

അസംബ്ലീസ്ഓഫ്ഗോഡിൽ ഇങ്ങനെയും ദൈവദാസന്മാർ ഉണ്ടോ?
October 27 01:08 2018 Print This Article

ക്ഷമയുടെയും സാഹോദര്യത്തിന്റേയും സഹനത്തിന്റേയും നന്മയുടേയും കഷ്ടതയുടേയും മൂർത്തീഭാവമാണ് പുതിയനിയമസഭയുടെ ദൈവദാസന്മാർ. വളരെ കഷ്ടത്തിലൂടെ പടുത്തുയർത്തിയ പെന്തക്കോസ് പ്രസ്ഥാനത്തിന് ചിലരെങ്കിലും പേരുദോഷം പറയിപ്പിക്കാൻ പിറന്നവർ ഉണ്ടെങ്കിലും ഇന്നും സഭ നിലനിൽക്കുന്നത്   മേൽപ്പറഞ്ഞ സ്വഭാവ സവിശേഷതകൊണ്ടാണ്. എന്നാൽ ഇത് എല്ലാം തന്നെ അന്യം നിന്നുപോകുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു കൂട്ടം ജനങ്ങളുടെ ദാസൻമാരുടെയും നേതാക്കന്മാരുടെയും കൈകളിൽ ഇന്ന് സഭ പെട്ടുപോയി എന്ന് പറയാതെവയ്യ. എങ്കിലും ദൈവത്തിന്റെ പുത്രനായ ക്രിസ്തുവിനെ മറുവിലയായി കൊടുത്ത പിതാവായ ദൈവത്തിന് സഭയുടെ മുകളിൽ ഒരു കണ്ണ് ഉണ്ടായതുകൊണ്ട് ഈ വിധം സഭ നടന്നു പോകുന്നു. ഇത് എത്രത്തോളം ദൈവം സഹിക്കും? വഹിക്കും? നിലനിർത്തും ? എന്ന് നാം നോക്കിക്കാണേണ്ടത് വളരെ ആവശ്യമാണ്. എല്ലാത്തിനും ഒരു പരിധിയുണ്ടന്ന് നാം മനസ്സിലാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യവുമായിരിക്കുന്നു.
പെന്തക്കോസ് പ്രസ്ഥാനങ്ങളിൽ തനതായ മുദ്രപതിപ്പിച്ച അസംബ്ലി ഗോഡ് പ്രസ്ഥാനം ഒരു വിചിന്തനം നടത്തേണ്ടത് ആവശ്യമായിരിക്കുന്നു. എല്ലാത്തിന്റേയും അളവുകോൽ പണവും സ്ഥാനമാനങ്ങളും ആണ് എന്നുള്ളത് മാറ്റി വയ്ക്കേണ്ടത് ആവശ്യമാണ്. അല്ലായെങ്കിൽ പിതാക്കന്മാരാൽ സ്ഥാപിതമായ ഈ പ്രസ്ഥാനത്തിൻറ നാശം സമീപം ആണെന്ന് അടിവരയിടുകയാണ്. അതിശക്തമായ നിയമസംഹിതകൾ ഉള്ള ഈ പ്രസ്ഥാനം അതിലെ നിയമങ്ങൾ ചെറുജീവികളെ പിടിക്കുന്ന ചിലന്തിവല പോലെ ആയിരിക്കുമ്പോൾ ഒരു വിചിന്തനം വളരെ ആവശ്യമാണ്. മറ്റുള്ള സഭയിൽനിന്നും വിഭിന്നമായി ചിന്തിക്കുകയും പ്രവർത്തിക്കും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് പെന്തകോസ്ത് പ്രസ്ഥാനം. അടിസ്ഥാനപരമായ ചില നന്മകൾ നമ്മളിൽ ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പ്രവർത്തനത്തിനും ചിന്തകൾക്കും കാലത്തിനനുസൃതമായി മാറ്റം വരേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുന്നു.
സാധാരണഗതിയിൽ നമ്മുടെ ക്രൈസ്തവരുടെ ഇടയിൽ മരണം സംഭവിച്ചാൽ ശവസംസ്കാരത്തിന് ചൊല്ലുമ്പോൾ മൃതശരീരത്തെ മുന്നിൽ വെച്ചുകൊണ്ട് പിടിയരി മുതൽ സകലത്തിനും കണക്കുപറഞ്ഞ് കാശ് മേടിക്കുന്ന ഒരു സംവിധാനം  ആണുള്ളത്.    
ഓരോ മദ്യപാനിയും നാടിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വളരെയധികം സഹായം ചെയ്യുന്ന വ്യക്തികളാണെന്ന് എല്ലാവരും മനസ്സിലാക്കണം. പ്രത്യേകിച്ച് എല്ലാ പള്ളീലച്ചന്മാരും മനസ്സിലാക്കേണ്ടത് വളരെ ആവശ്യമാണ്. നാമോരോരുത്തരും മദ്യപാനികളെ വളരെ ബഹുമാന പുരസ്കരം നോക്കിക്കാണേണ്ടത് വളരെ ആവശ്യമാണ്. കാരണം നമ്മുടെ സഭയുടെ നേതാക്കൾ എല്ലാം ഇപ്പോൾ മദ്യപൻമാരാണല്ലോ. അവരാണ് കേരളത്തിലെ സമ്പത്ത് വ്യവസ്ഥയെ തകിടം മറിയാതെ നോക്കുന്നത് എന്ന് മനസ്സിലാക്കിയാൽ നന്ന്. എന്തുമായിക്കോട്ടെ കഴിഞ്ഞദിവസം അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന്റെ ചെങ്ങന്നൂരിലെ പുലിയൂർ എന്ന സ്ഥലത്ത് ഒരു പാവം മനുഷ്യൻ ആത്മഹത്യ ചെയ്യുകയായിരുന്നു. വർഷങ്ങൾക്കുമുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. പുലിയൂർ സഭയുടെ കെട്ടു പണിക്കുവേണ്ടി ലക്ഷക്കണക്കിന് രൂപ കൊടുത്ത് സഹായിച്ച ആദ്യകാല വിശ്വാസി കുടുംബങ്ങളിൽ ഒന്നായിരുന്നു അത്. മരിക്കും മുമ്പ് ഇദ്ദേഹത്തിന്റെ വസ്തുക്കളിൽ കുറച്ചു അസംബ്ലീസ് ഗോഡ് സഭക്ക് എഴുതിയും വെച്ചു. നിരന്തരമായ രോഗങ്ങളും ഭാര്യയുടെ മരണവും പിന്നീടുണ്ടായ ബുദ്ധിമുട്ടുകളും പിന്നീട് തനിക്കും ക്യാൻസർ എന്ന മഹാരോഗം പിടിപെടുകയായിരുന്നു. ഇതൊക്കെക്കൊണ്ട് ഏകാകിയായ മനുഷ്യന് ഒറ്റപ്പെടലിലേക്ക് തള്ളിയിടുകയായിരുന്നു. ജീവിതത്തിലെ ഏകാന്തതയും കഷ്ടപ്പാടുകളും പ്രയാസങ്ങളും ഒരു മനുഷ്യൻറെ സ്വഭാവത്തെയും സകലവിധ നിലവാരത്തിനും മാറ്റമുണ്ടാക്കുമെന്ന് നാമോരോരുത്തരും മനസ്സിലാക്കേണ്ടത് വളരെ ആവശ്യമാണ്, ഇന്ന് മാനത്തോടിരിക്കുന്ന മനുഷ്യൻ നാളെ എന്തായിത്തീരും എന്ന് നമുക്ക് ആർക്കും പറയാൻ സാധിക്കുകയില്ല. സഭയിൽ ഒറ്റപ്പെട്ട അവസ്ഥ ആ മനുഷ്യന് സംഭവിച്ചു  വിശ്വാസികൾ അദ്ദേഹത്തോട് ഒരു അകൽച്ച ഉണ്ടാക്കിയെടുത്തത്  വളർന്നുകൊണ്ടിരുന്നു.  സ്നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനും സഹായിക്കുവാനുള്ള നമ്മുടെ വിശ്വാസികളുടെ,  ഉപദേശിയുടെ, അടിസ്ഥാന സ്വഭാവത്തിന് മാറ്റംവന്നു. സഭാ കുതികാലുവെട്ടും രാഷ്ട്രീയത്തിലും സമയം ചിലവഴിച്ചു തകർന്നു കൊണ്ടിരിക്കുന്നു എന്നാണ് കാണുവാൻ സാധിക്കുന്നത്.  ഒടുവിൽ വേദന അനുഭവിക്കുന്ന മനുഷ്യൻ വണ്ടി ഓടിച്ചു പോയി തന്റെ ജീവനെ ഓടുന്ന ട്രെയിനിന് മുമ്പിൽ കളയുവാൻ തക്കവണ്ണം ഇടയായി. ഇവിടെ അതിനെ ന്യായീകരിക്കുവാൻ നമുക്ക് ഒരിക്കലും സാധിക്കയില്ല, ഞാൻ ന്യായീകരിക്കുകയല്ല എന്നാൽ അതിനുണ്ടായ സാഹചര്യം നമ്മൾ മനസ്സിലാക്കേണ്ടത് വളരെ ആവശ്യമാണ്. ഒരു സമയത്ത് സഭയുടെ നെടും തൂണായ നിന്നവർ സഭയിലെ ആക്ടീവായി നിന്നവർ ഒരു സാഹചര്യത്തിൽ മനസ്സുകൊണ്ട് തകർന്നു പോകുമ്പോൾ അവരെ കൈപിടിച്ചുയർത്തുന്ന കടമ വിശ്വാസികൾക്ക് തമ്മിൽ തമ്മിൽ ഉണ്ടെന്നുള്ള കാര്യം നാം മറക്കരുത്. വേദന അനുഭവിക്കുന്ന മനുഷ്യജീവിതത്തിൽ സ്വഭാവത്തിന് മാറ്റം വരാം പ്രവർത്തിക്കു. സംസാരത്തിന് മാറ്റം വരാം ഇതിനെല്ലാം ഉൾക്കൊണ്ടുകൊണ്ടു പോകുവാൻ നമ്മുടെ ക്രിസ്തീയ ധർമ്മശാസ്ത്രം നന്നായി മനസ്സിലാക്കേണ്ടത് ആവശ്യമാണ് അതിന് എവിടെയാണ് സമയം?
 എന്നാൽ ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് പുലിയൂർ സഭയ്ക്ക് സ്വന്തമായി ആസ്തിയും സ്വന്തമായി ശവക്കോട്ടയും ഉള്ള സാഹചര്യത്തിൽ ആ മനുഷ്യനെ അവിടെ സംസ്കരിക്കുവാൻ സഭ വിസമ്മതിച്ചത് വളരെ ബാലിശമായിരുന്നു . സഭയുടെ തുടക്കത്തിൽഅദ്ദേഹത്തിന്റെ പണം ഉൾപ്പടെ കൊടുത്തുവാങ്ങിയ സെമിത്തേരിയിൽ അടക്കുവാൻ സഭ ആവശ്യപ്പെട്ടത് 3 ലക്ഷം രൂപയാണ്. അടക്കം നടത്താൻ ലോക്കൽ പാസ്റ്ററായ വിൽസൺ ഡാനിയേൽ ആവശ്യപ്പെട്ടത് 50,000 രൂപയും, ഒരു മനുഷ്യൻ മരിച്ചു കഴിയുമ്പോഴാണ് സഭയുടെയും കമ്മിറ്റിയുടെയും രാഷ്ട്രീയം നമുക്ക് കാണുവാൻ സാധിക്കുന്നത്‌. മൃതദേഹം മുന്നിൽ  വച്ചുകൊണ്ട് വിലപേശുന്ന നിങ്ങൾ യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ അനുകാരികൾ ആണോ??? മൂന്നു ലക്ഷം ആവശ്യപ്പെട്ട സഭയും അമ്പതിനായിരം ആവശ്യപ്പെട്ട ഉപദേശിയും സഭാ കമ്മിറ്റിയും ഇതിലും ഭേദം പോക്കറ്റടി കൂട്ടിക്കൊടുപ്പ്, മോഷണം, കൊട്ടേഷൻ, എന്നിവ ചെയ്യുന്നതാണ്. ഇതൊക്കെ സൃഷ്ടിക്കുന്നത് വരും കാലങ്ങളിൽ വലിയ പ്രത്യാഘാതങ്ങളാണ്. ശവസംസ്കാരം നടത്തുന്നതിനും മാത്രമായി വിൽസൺ ഡാനിയേൽ താൻ സീതത്തോട് ഭാഗത്ത് മൂന്നു കല്ലിൽ ഇത്തരം ശവസംസ്കാരങ്ങൾ നടത്തുവാൻ വാങ്ങിയിട്ടുള്ള സ്ഥലത്ത് സംസ്കരിക്കുന്നതിന് ആണോ അമ്പതിനായിരം രൂപ ആവശ്യപ്പെട്ടത്? വിൽസൺ ഡാനിയേലിനോട് ഒന്ന് ചോദിച്ചോട്ടെ, താങ്കൾ പത്തുരൂപ കാശ് സോത്ര കാഴ്ചയായ്, ദശാംശം ആയി, ആ വീട്ടിൽനിന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം നാണംകെട്ട സംസ്കാരശൂന്യമായ ആവശ്യം തങ്ങളിൽനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. ആർത്തിപൂണ്ട ഒരു വ്യക്തിയാണ് ഈ പാസ്റ്റർ. ഒരിക്കൽ ഈ മരിച്ച ആളിന്റെ വീട്ടിൽ പ്രാർത്ഥിക്കാൻ പോയ വിൽസൺ അവിടെ വെട്ടിയിട്ടിരുന്ന തേക്കുതടി കണ്ട് കമഴ്ന്നു വീണ് പ്രാർത്ഥിച്ചിട്ട് ‘ അച്ചാ ഇതുപോലൊന്നിനു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുവാരുന്നു, ഇത് ഞാൻ അങ്ങ് എടുക്കുവാ ‘ എന്നുപറഞ്ഞ പാസ്റ്ററിനോട്‌ പോയി പണിനോക്ക് എന്ന ചുട്ട മറുപടിയും കൊടുത്ത് പറഞ്ഞു വിട്ടു.
അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനം എന്ന് പറയുന്നത് കല്ലുകൊണ്ടും മണ്ണുകൊണ്ടും സിമൻറ് കൊണ്ടും തടികൊണ്ട് നിർമ്മിച്ച വലിയ കെട്ടിടങ്ങൾ അല്ല, മറിച്ച് അതിൽ പ്രവർത്തിക്കുന്ന സൂപ്രണ്ട് മുതൽ വിശ്വാസികൾ ആയിരിക്കുന്ന ഓരോരുത്തരുമാണ് അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനം എന്ന് പറയുന്നത്. അതിന്റെ മാനം കളയുവാൻ പണത്തിനുവേണ്ടി എന്തും ചെയ്യുവാൻ സന്നദ്ധനായി നിൽക്കുന്ന താങ്കൾ ചെയ്യേണ്ട ജോലി ഇതല്ല, മറിച്ച് കൂട്ടിക്കൊടുപ്പ്  ആയിരിക്കുമെന്ന് ഇത്തരുണത്തിൽ ഞങ്ങൾ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്. പിന്നീട് സംഭവിച്ചത് അദ്ദേഹത്തിന്റെ പരിചയമില്ലാത്ത മറ്റൊരു പ്രസ്ഥാനത്തിലെ സഭയുടെ പാസ്റ്റർ അദ്ദേഹത്തെ അവരുടെ ശ്മശാനത്തിൽ സംസ്കരിക്കുകയാണ് ഉണ്ടായത്.

പാസ്റ്റർ വിൽസൺ ഡാനിയേൽ താങ്കളുടെ ഇത്തരം പ്രവർത്തി വളരെയധികം അപലപനീയവും നീചവുമാണ്.  നിങ്ങളെപ്പോലെയുള്ളവരെ ദൈവദാസന്മാർ എന്ന് വിളിക്കുവാൻ ജനങ്ങൾ ശങ്കിക്കുന്ന ദിവസങ്ങളാണ് വരുവാൻ പോകുന്നത്‌ . തമ്മിൽ ക്ഷമിക്കുവാനും പൊറുക്കുവാനും സാധിക്കാത്ത നിങ്ങൾക്ക് എങ്ങനെ ഒരു ക്രിസ്ത്യാനിയായി?? ഒരു ദൈവദാസനായി തുടരുവാൻ സാധിക്കും ? സൂപ്രണ്ടിനെ സ്വഭാവം അതുതന്നെയാണല്ലോ ക്ഷമയെ കുറിച്ച് വളരെ ആധികാരികമായി സംസാരിക്കുമെങ്കിലും ആരോടും അദ്ദേഹവും ക്ഷമിക്കാറില്ല. അതു കണ്ടും കേട്ടും ആണല്ലോ നിങ്ങളും പഠിക്കുന്നതും, ജീവിക്കുന്നതും, പ്രവർത്തിക്കുന്നതും. തൻറെടമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ആണെങ്കിൽ സഭാ കമ്മിറ്റിയെയും സഭാ പാസ്റ്ററെ യും ചോദ്യം ചെയ്തു തെറ്റുകണ്ടാൽ നടപടിയെടുക്കുവാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. ഇതുപോലെ മറ്റൊരു സഭയും ചെയ്യുവാൻ പാടില്ല അവിടെയുള്ള എല്ലാ വ്യക്തികളുടെയും മുൻപിൽ നിങ്ങൾ ഉത്തരവാദിത്വമില്ലാത്ത പരിഹാസ്യ പാത്രങ്ങളായി തീർന്നിരിക്കുകയാണ്. ഇതുകൊണ്ട് എങ്ങനെ മറ്റുള്ളവർ നമ്മുടെ വിശ്വാസത്തിലേക്ക് കടന്നുവരും?? നിങ്ങളുടെ സുവിശേഷ കൺവെൻഷകളുടെ ആധികാരികത എന്താണ്?? എന്തിനാണ് അത് നടത്തുന്നത്??
നിങ്ങളുടെ തെറ്റുകളെ തിരുത്തുവാൻ സർവ്വശക്തനായ ദൈവം നിങ്ങളെ സഹായിക്കട്ടെ പ്രാർത്ഥനയോടെ തിരുവനന്തപുരം ലേഖകൻ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.