അശ്ലീല പരാമര്‍ശം: വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നല്‍കി

അശ്ലീല പരാമര്‍ശം: വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നല്‍കി
April 02 16:58 2019 Print This Article

ആ​ല​ത്തൂ​ര്‍: ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ന്‍ ന​ട​ത്തി​യ മോ​ശം പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സ് പ​രാ​തി ന​ല്‍​കി. ആ​ല​ത്തൂ​ര്‍ ഡി​വൈ​എ​സ്പി​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

ഇ​ത് ഖേ​ദ​പ്ര​ക​ട​ന​ത്തി​ല്‍ തീ​രു​ന്ന വി​ഷ​യ​മ​ല്ലെ​ന്നും ത​നി​ക്കെ​തി​രാ​യ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും ര​മ്യ പ​റ​ഞ്ഞു. ഷാ​ഫി പ​റ​മ്ബി​ല്‍ എം​എ​ല്‍​എ, ല​തി​കാ സു​ഭാ​ഷ് തു​ട​ങ്ങി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ര​മ്യ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

തനിക്കും വീട്ടില്‍ അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന് ഓര്‍ക്കണം. അവര്‍ ഇതെല്ലാം കേള്‍ക്കുന്നുണ്ട്. പരാമര്‍ശം തന്നെ തന്നെ വേദനിപ്പിച്ചതായും ദിവ്യ പറഞ്ഞു.

ആശയപരമായ യുദ്ധമാണ് ഇവിടെ നടക്കുന്നത്. അതിലിടക്ക് പരസ്പരം പഴിചാരി ഒരാള്‍ക്കെതിരെ വ്യക്തിഹത്യ നടത്തേണ്ട ആവശ്യം ഇല്ല. സ്ത്രീ സുരക്ഷയാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് വച്ച പ്രധാന ആശയം. നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില്‍ സംഘടപ്പിച്ച പ്രസ്ഥാനമാണ്. രമ്യ എങ്ങനെയുള്ള ആളാണെന്ന് തന്റെ നാട്ടിലെ ഇടതുപക്ഷത്തിന്റെ നേതാക്കളോട് വിജയരാഘവന് ചോദിക്കാമായിരുന്നു. ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധിയാണ് താന്‍. ആലത്തൂരിലെ ജനങ്ങള്‍ക്ക് തന്നെ അറിയാം എന്നും രമ്യ പറഞ്ഞു.

പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കന്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് വിജയരാഘവന്‍ രമ്യക്കെതിരെ അശ്ലീല പരാമര്‍ശനം നടത്തിയത്.

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണാക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പികെ കുഞ്ഞിലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാകില്ല എന്നാണ് വിജയരാഘവന്‍ പറഞ്ഞത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.