അയല്‍ക്കാരന് എതിരെ വ്യാജ പരാതിയും അപമാനവും ഉണ്ടാക്കി സജി പോള്‍

അയല്‍ക്കാരന് എതിരെ വ്യാജ പരാതിയും അപമാനവും ഉണ്ടാക്കി സജി പോള്‍
January 16 15:34 2018 Print This Article

ഇത് എന്‍.സി. ബാബുവിന്റെ കുടിപ്പകയുടെ ചരിത്രം കൂടിയാണ്. ബിസിനസ്സും ഗുണ്ടായിസവും കാണിച്ചു ദൈവസ്‌നേഹം എന്താണ് എന്ന് അറിയാത്തവര്‍ പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഇരുന്നാല്‍ ഇതല്ല,ഇതിലപ്പുറം സംഭവിക്കും എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് എന്തിന്?
കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ചു അതിന്റെ സമീപവാസിയായ ഒരു വ്യക്തിക്ക് നേരെ വ്യാജ ആരോപണം ഉന്നയിച്ചു കോയിപ്രം പോലീസില്‍ പരാതിപ്പെട്ടു കേസില്‍ കുടുക്കി ഒതുക്കാന്‍ ശ്രമിക്കുന്നതായി ആരോപണം.

കുമ്പനാട് കണ്‍വന്‍ഷന് സമീപവാസികളില്‍ ആര്‍ക്കും പരാതിയില്ല; എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ പെന്തക്കോസ്തുകാര്‍ക്ക് സഹായമായിരുന്ന കുമ്പനാട് സഭയില്‍ പോകുകയും ചെയ്തിരുന്ന മാര്‍ത്തോമ്മാ സഭയിലെ ഒരു കുടുംബത്തെയാണ് ഭീഷണിപ്പെടുത്തി കേസുകൊടുത്ത് ഒതുക്കാന്‍ ശ്രമിക്കുന്നത്‌. കഴിഞ്ഞ കാലങ്ങളില്‍ നിരന്തരം കുടിവെള്ള പ്രശ്‌നം, മാലിന്യ പ്രശ്‌നം ഉന്നയിച്ചിരുന്നു ഇവര്‍. കുമ്പനാട്ടെ നേതൃത്വത്തോട് സമീപവാസികള്‍ അനുഭവിക്കുന്ന ഈ പ്രശനം പലതവണ പരാതിപ്പെടുകയും അധികൃതരില്‍ നിന്നും അനുകൂല ഉത്തരവ് നേടിയിട്ടും ഐപിസി നേതൃത്വം പ്രശ്‌നം പരിഹരിക്കാതെ മൗനം പാലിക്കുകയും, സമീപവാസികള്‍ക്കു എതിരെ കള്ളക്കേസ് കൊടുക്കുകയുമാണ് ചെയ്തത്. പ്രതിയാക്കപ്പെട്ട വ്യക്തി മാന്യനും കുമ്പനാട് റെസിഡന്റ്‌സ് അസോസിയേഷന്‍ ഉത്തരവാദിത്വം വഹിക്കുകയും, നാളുകളായി കുമ്പനാട് കുടുംബസമേതം വിശ്വസ്ഥയോടെ പാര്‍ക്കുകയും ചെയ്യുന്ന ആളുമാണ്.

രണ്ടായിരത്തി പത്തില്‍ കുമ്പനാട് ഐപിസി സഭയില്‍ സ്ഥിരമായി ആരാധനക്ക് സംബന്ധിച്ചിരുന്നവരാണ് ഇവര്‍. എന്നാല്‍ അന്നും എന്‍. സി. ബാബു, മാലിന്യ പ്രശ്‌നം പറഞ്ഞു എന്നതിന്റെ പേരില്‍ ഇവരെ ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. മാലിന്യ പ്രശ്‌നം പരിഹരിക്കണം എന്നു പറഞ്ഞപ്പോള്‍ ഇനിയും ഈ സഭയിൽ ആരാധിക്കാൻ വന്നാൽ ‘കൈ ഒടിക്കും… കാലൊടിക്കും’ മുട്ടുകാൽ തല്ലി ഓടിക്കും എന്ന് ഭീഷണിപ്പെടുത്തി, അവരെ പെന്തക്കോസ്ത് സഭയിൽ നിന്നും എന്നന്നേക്കുമായി അകറ്റി മാറ്റി. ഒടുവില്‍ കള്ളക്കേസിലും കുടുക്കി.
സജി പോള്‍ വിചാരിക്കുംപോലെ ഒരു വ്യക്തിയെ ഒതുക്കാന്‍ കുമ്പനാട് തന്റെ കുടുംബ സ്വത്തൊന്നുമല്ല. അദ്ദേഹം ഐപിസിയുടെ കണക്കുനോക്കിയാല്‍ മാത്രം മതി. അല്ലാതെ നാട്ടുകാരുടെ മേല്‍ ഭരണത്തിന് പോകേണ്ടതില്ല.
ഇപ്പോള്‍ ഉന്നയിക്കപ്പെട്ട ആരോപണം കുമ്പനാട് ഭക്ഷണമുണ്ടാക്കുന്നിടത്തു ആരോപിക്കപ്പെട്ട വ്യക്തി ചെന്ന് നോക്കി എന്നാണ്. എന്നാല്‍ അദ്ദേഹത്തെ ആരും കണ്ടതായോ, അദ്ദേഹം വന്നതിനു തെളിവുകളോ ഇല്ല. തികച്ചും എൻ. സി ബാബുവിനുവേണ്ടി സജിപോള്‍ സൃഷ്ടിച്ച ‘കെട്ടുകഥ’ കൊണ്ട് ഒരു മാന്യവ്യക്തിയെ പോലീസ് സ്റ്റേഷന്‍ കയറ്റുന്നത് ധാര്‍ഷ്ട്യമാണ്.
എന്‍.സി. ബാബു എന്ന ഐപിസിക്കാരന്റെ കുടിപ്പക ആണ് ഈ കുടുംബത്തോട്. അത് ഇപ്പോള്‍ ഐപിസിയെ കരുവാക്കി സജിപോളിനെ ഉപയോഗിച്ച് ഇവരെ കളളക്കേസില്‍ കുടുക്കുകയായിരുന്നു. കുമ്പനാട്ട് ഒരുവശത്തു ആരാധനയും പ്രാര്‍ത്ഥനയും മറുവശത്ത് അയല്‍വാസികളുടെ നേരെ ശത്രുതയും, കേസും. ഇത് എന്ന് തീരും?
ഈ വ്യാജ പ്രതിയാക്കപ്പെട്ട ആള്‍ ഇന്നുവരെ സഭക്ക് അനുകൂലമായിട്ടേ നിന്നിട്ടുള്ളു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
എൻ സി ബാബു എന്ന നികൃഷ്ട ജന്തു ഐ പി സിയെ കുട്ടിച്ചോറാക്കും…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.