അമേരിക്കൻ മലയാളി ആത്മീയസംഗമത്തിനായി ഒഹായോ ഒരുങ്ങി

അമേരിക്കൻ മലയാളി ആത്മീയസംഗമത്തിനായി ഒഹായോ ഒരുങ്ങി
June 09 07:47 2017 Print This Article

ഒഹായോ∙ ജൂൺ 29 മുതൽ ജൂലൈ 2 വരെ കൊളംബസ് ഒഹാണ്ട യൊയിലെ ഹയാത്ത് റീജൻസി ഹോണ്ടട്ടൽ ഗ്രേറ്റർ കൊളമ്പസ് കൺവൻ സെന്ററിൽ നടക്കുന്ന 35)ം മത് പെന്തെക്കോസ്തൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

മുഖ്യപ്രസംഗകരെ കൂടാതെ കേരളത്തിൽ നിന്നും അതിഥികളായി എത്തുന്ന പ്രശസ്ത പ്രസംഗകർ കോൺഫറൻസിൽ വചനശുശ്രൂഷ നിർവ്വഹിക്കും.

മുഖ്യ പ്രസംഗകരായ റവ. പാറ്റ് ഷാറ്റ്സലീൻ, റവ. ലാഫായത്ത് സ്കെയിൽ, റവ. ഫിൽ വിക്കാം, ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ ഏറ്റവും ശ്രദ്ധേയരും പ്രമുഖ കൺവൻഷൻ പ്രസംഗകരുമായ പാസ്റ്റർ വി.ജെ. തോമസ്, ഇവ. പി.റ്റി തോമസ്, ചർച്ച് ഓഫ് ഗോഡിലെ പ്രമുഖ പ്രസംഗകനും മലയാളി പെന്തെക്കോസ്ത് വിശ്വാസികൾക്ക് സുപരിചിതനുമായ കാനം അച്ചൻ, സെൻട്രൽ വെസ്റ്റ് ഓവർസിയർ പാസ്റ്റർ ബെൻസൺ മത്തായി, അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിന്റെ സൂപ്രണ്ടും അനുഗ്രഹീത പ്രസംഗകനുമായ പാസ്റ്റർ വി.റ്റി. ഏ ബ്രഹാം, പാസ്റ്റർ അനിഷ് ഏലപ്പാറ, പാസ്റ്റർ ഒ.എം. രാജുകുട്ടി, ഡോ. മാത്യു ജോർജ്ജ്, പാസ്റ്റർ എം. എ. ജോൺ എന്നിവരെ കൂടാതെ അമേരിക്കയിലെ വിവിധ സഭകളിൽ ശുശ്രൂഷിക്കുന്ന പ്രമുഖരായ കൺവൻഷൻ പ്രസംഗകരും കോൺഫറൻസിന്റെ വിവിധ സെക്ഷനുകളിൽ ശുശ്രൂഷിക്കും.

കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ വിവിധ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. അമേരിക്കയിലെ വിവിധ സഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാഷണൽ ക്വയറിന്റെ രൂപീകരണവും നടന്നു.

നോർത്ത് അമേ രിക്കൻ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനമായ പിസിനാക്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർ ടോമി ജോസഫ് (നാഷണൽ കൺവീനർ), ജെയിംസ് ഏബ്രഹാം (നാഷണൽ സെക്രട്ടറി),  സാക്ക് ചെറിയാൻ (നാഷണൽ ട്രഷറാർ),  ജോഷിൻ ഡാനിയേൽ (യൂത്ത് കോർഡിനേറ്റർ),ഡോ. റെനി ജോസഫ് (ലേഡീസ് കോർഡിനേറ്റർ),  രാജൻ ആര്യപ്പള്ളിൽ (മീഡിയ / പബ്ലി സിറ്റി കോർഡിനേറ്റർ) എന്നിവരാണ് ഈ വർഷത്തെ സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.