അബുദാബിയില്‍ നിരവധിപേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട എയ്ഡ്‌സ് രോഗിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

അബുദാബിയില്‍ നിരവധിപേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട എയ്ഡ്‌സ് രോഗിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
February 26 10:52 2017 Print This Article

അബുദാബി: എയ്ഡ്‌സ് രോഗമുണ്ടെന്നറിഞ്ഞിട്ടും നിരവധിപേരുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട 19 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നും 2 പുരുഷന്മാര്‍ക്കൊപ്പമാണ് യുവതി അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് മറ്റു അപ്പാര്‍ട്ടുമെന്റിലെ താമസക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തി ഇവരെ പിടികൂടിയത്. വൈദ്യപരിശോധനയില്‍ യുവതിക്ക് എയ്ഡ്‌സ് രോഗബാധയുള്ളതായി കണ്ടെത്തിയിരുന്നു.

മലയാളി യുവാക്കള്‍ അടക്കം നിരവധി ഇന്ത്യന്‍ പ്രവാസികളും ഇവരോടൊപ്പം കിടക്ക പങ്കിട്ടുണ്ടെന്നാണ് അറിയുന്നത്. ഏഷ്യക്കാരിയായ യുവതിയുമായി കിടക്ക പങ്കിട്ട പല മലയാളി യുവാക്കളും ഇപ്പോല്‍ ഭീതിയില്‍ ആണെന്നാണ് അറിയുന്നത്. അതേസമയം രോഗബാധയുണ്ടെന്നറിഞ്ഞിട്ടും പുരുഷന്മാരെ നശിപ്പിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് യുവതി അബുദാബി പോലീസിനോട് പറഞ്ഞു. എയ്ഡ്‌സ് രോഗിയായ ഒരാളുമായുണ്ടായ ശാരീരിക ബന്ധത്തെ തുടര്‍ന്നാണ് തനിക്ക് രോഗബാധയേറ്റതെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. രോഗം മറച്ചുവെച്ച് ഇയാള്‍ തന്നെ കാമുകിയാക്കുകയും പിന്നീട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു യുവതിയ്ക്ക് രോഗം പകര്‍ത്തുകയായിരുന്നു അത്രെ.

ഇതിന്റെ പ്രതികാരമായിട്ടാണ് ഇവര്‍ മറ്റുയുവാക്കളോട് അടുപ്പംകൂടി രോഗം പകര്‍ത്തിയത് എന്നാണ് മൊഴി. എന്നാല്‍ അബൂദാബിയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നും ഇവര്‍ പിടിയിലായപ്പോള്‍ ഒപ്പും ഉണ്ടായിരുന്ന പുരുഷന്മാര്‍ യുവതിക്കൊപ്പം ശയിച്ചിട്ടില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇവര്‍ക്ക് എയ്ഡ്‌സ് രോഗബാധിതര്‍ അല്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.