അനുമോദ് ബേബിയുടെ ചരമകുറിപ്പിന് ഒരു വിയോജനകുറിപ്പ്

അനുമോദ് ബേബിയുടെ ചരമകുറിപ്പിന് ഒരു വിയോജനകുറിപ്പ്
March 09 04:36 2018 Print This Article

പ്രീയ ദൈവദാസന്മാരെ നിങ്ങള്‍ എല്ലാവരും വായിച്ചില്ലങ്കിലും  വായിക്കേണ്ടവര്‍ വായിച്ചു എന്ന്  ഞങ്ങള്‍ക്ക് അറിയാം ഗ്രൂപ്പുകളില്‍ നിന്ന്  മെസ്സേജ് ഡിലീറ്റ് ചെയ്താലും വായിക്കും. ഒന്നിനെ ഒളിച്ചു വയ്ക്കുപ്പോള്‍ ആണല്ലോ അതു കാണുവാന്‍ മാനുഷ്യന് ആഗ്രഹം കൂടുന്നത്.  ഏദന്‍ തോട്ടത്തിലുമതാണ് സംഭവിച്ചത് ഒന്നും മിണ്ടാതെ ദൈവം പോയിരുന്നങ്കില്‍ അവര് പഴം പറിക്കില്ലായിരുനു. നോ പറഞ്ഞതാണ്‌ എല്ലാത്തിനും കാരണം. P S  ഫിലിപ്പ് സാര്‍ വരും എല്ലാം ശരിയാകും എന്ന് കാണുവാന്‍ സാധിച്ചു, നല്ല കാര്യം ഇത്രയും നാള്‍ ശരിയാകാത്തതു ശരിയാകുന്നങ്കില്‍ ആകട്ടെ. ആപാവം മനുഷൃനെ മുന്നില്‍നിർത്തി പിന്നില്‍ നിന്ന് ഭരിക്കാനാണ്  മറ്റുള്ളവരുടെ പ്ലാന്‍. അതുകൊണ്ട് ഫിലിപ്പ് സാര്‍ അല്പം ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. പ്രായത്തിന്റെ  ബാലഹീനത  മാക്സിമം അവര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട് അതിനാല്‍ കാര്യങ്ങള്‍ നടന്നു കിട്ടും
 
  ആരു ഭരിച്ചാലും ഒന്ന് മാത്രം ഞങ്ങള്‍ക്ക് പറയുവാനുള്ളു.  എതിര്‍ ഗ്രൂപ്പുക്കാരനാണന്നു തോന്നിയാല്‍, അറിയാമെങ്കില്‍ അവരോട് കുറച്ചു ദയാപരമായീ  ഇടപ്പെടുവാന്‍ ശ്രമിക്കണം. അവരും ക്രിസ്തുവിനെയല്ലേ പ്രസംഗിക്കുന്നത്. മറ്റൊന്ന് നിങ്ങള്‍ നേതാക്കള്‍ സഭക്കും ദൈവദാസന്മാര്‍ക്കും വേണ്ടിയുള്ളതാകണം. നേത്രത്വത്തിന്റെ സങ്കുചിത മനസ്ഥിതികള്‍ക്ക് മാറ്റം വരണം.  അടിച്ച്  ഒതുക്കി ഭരിക്കുവാന്‍ ഇനീ സാധ്യമല്ലന്നുള്ള കാര്യം ദയവായീ മനസിലാക്കണമേ. എല്ലാവരെയും ചേര്‍ത്ത് കൊണ്ടുപോകുന്നതാണ് നല്ല നേത്രത്വം. അടിച്ചു ഒതുക്കി ഒരു ഹിറ്റ്ലര്‍  ഭരണം ഭരിക്കുവാന്‍ ആര്‍ക്കും സാധിക്കും, എന്നാല്‍ അവസാനം ഹിറ്റ്ലര്‍ക്ക് എന്ത് സംഭവിച്ചു എന്ന് ചരിത്രം പഠിച്ച നമ്മള്‍ക്ക് നന്നായീ അറിയാം, അറിയില്ലങ്കില്‍ വായിക്കു. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്‌ MPFT ക്കുവേണ്ടി ബ്ര. അനുമോദ് ബേബി എഴുതിയത് ഒരു ചരമ കുറിപ്പ് പോലെ ആയിപ്പോയീ ആനയുടെ പുറത്തു  ആന എന്ന് എഴുതിവയക്കാറില്ല കാണുമ്പോൾ അറിയാമല്ലോ. മറുപുറം കുടി ഒന്ന് നോക്കാമായിരുന്നില്ലേ? ഞങ്ങളുടെ അത്രയും അനുഭവം താങ്കൾക്കില്ലന്നു വിശ്വസിക്കുന്നു. കാലാകാലങ്ങളില്‍  ഒരു വിഭാഗം ദൈവ ദാസന്മാരും ദൈവ മക്കളും അനുഭവിച്ച വേദനയുടെയും  നിലവിളിയുടെയും ശബ്ദമാണ് നിങ്ങള്‍ വായിച്ചത്.കാശു വാങ്ങീ എഴുതുമ്പോൾ കുറച്ചു മനസിലാക്കി  എഴുതണം എന്ന് അപേക്ഷിക്കുന്നു.   
അനുമോദ് ബേബി പറഞ്ഞ സാമുവേല്‍ സാറിന്റെ  നിലപാടുകള്‍  വിളിച്ചു പറഞ്ഞിട്ടു കാര്യമില്ല, എന്ത് ചെയ്തു എന്നുള്ളതാണ് കാര്യം. നിലപാടുകള്‍ ആര്‍ക്കും എവിടെനിന്നും വിളിച്ചു പറയുവാന്‍ സാധിക്കും. ആര്‍ക്കും പ്രസംഗിക്കുവാനും എഴുതുവാനും  പറ്റും അതില്‍ 10% എങ്കിലും പ്രവർത്തിപഥത്തില്‍ കൊണ്ട് വരുമ്പോൾ മാത്രമാണ് അല്‍പ്പമെങ്കിലും ആ വിഷയത്തില്‍ വിശ്വസ്തന്‍ ആകുന്നത്‌,പ്രസംഗവും പ്രവർത്തിയും പരസ്പരം കൂട്ടിമുട്ടാതെ പോകുന്ന റെയില്‍വേ പാളങ്ങള്‍ പോലെ ആയിരിക്കുമ്പോഴും ഞങ്ങള്‍ സോത്രം ചെയ്യുന്നത്  ദൈവത്തെ ഭയക്കുന്നത് കൊണ്ടാണു, ചോദ്യം ചെയ്യാത്തത് ഒരിക്കല്‍ ദൈവം പകര്‍ന്നു കൊടുത്ത  അഭിഷേകത്തെ മാനിച്ചാണ് അല്ലാതെ ആരെയും ഭയന്നിട്ടല്ല.

കര്‍ക്കശക്കാരന്‍…

കര്‍ക്കശവും ദാർഷ്ട്യവും മൂലം പല സഭകള്‍ തകര്‍ന്നിട്ടുണ്ട്, എല്ലാ വര്‍ഷവും  സഭയില്‍ കുടുന്ന  ആളുകളുടെ എണ്ണം പറയുന്നു  എന്നാല്‍ എത്രപേര്‍   ടി ജെ യുടെ കര്‍ക്കശം  മൂലം  സഭ വിട്ടു പോകുന്നതായീ വായിച്ചു കേള്‍ക്കുന്നില്ല.  ഏറ്റവും കുടുതല്‍ വിശ്വാസികള്‍  നഷ്ടപ്പെടുന്ന  സംഘടന  നമ്മുടെ പ്രസ്ഥാനമാണന്നു ആര്‍ക്കങ്കിലും അറിയാമോ? എതിര്‍ ഗ്രൂപ്പുകാരോട് കര്‍ക്കശക്കാരനാണ് ഒരു സംശയവും ഇല്ല. എതിര്‍ ഗ്രൂപ്പുകാരനോടും,  ഗ്രൂപ്പ് ഇല്ലാത്തവനോടും സ്വയമെഴുതി വച്ചിരിക്കുന്ന  നിയമത്തിന്‍റ അവസാന അറ്റം  വരെപോകും. അദ്ദേഹതിന്റെ ഗ്രൂപ്പുകാരുടെ ഇല്ലാത്ത നന്മയുടെ വശവും കാണാറുള്ളു തിരിച്ചറിയാറുള്ളൂ, എന്നാല്‍ മറ്റാരുടെയും ആ പറഞ്ഞവശം ചോദിച്ചതായീ അറിയില്ല അതിനു സാഹചര്യം ആര്‍ക്കങ്കിലും ലഭിച്ചതായീ  ഞങ്ങള്‍ക്ക് അറിയില്ല പിന്നെങ്ങന ബ്ര. അനുമോദേ കാര്യങ്ങള്‍ ശരിയാകുന്നത്. മറ്റുള്ളവരെ കുറിച്ച് അദ്ദേഹം തീരുമാനമെടുക്കുന്നത് അദ്ദേഹത്തെ ചുറ്റി വളഞ്ഞിരിക്കുന്ന ഉപചാരവൃന്ധങ്ങളാണ്.
അടിച്ചു മാറ്റുന്ന സ്ഥാനമാനങ്ങള്‍
ഒരു സ്ഥാനവും ആരും കൊടുക്കേണ്ടതില്ല എടുത്തോളും. പറഞ്ഞല്ലോ നോര്‍ത്തേന്‍ ഇന്ത്യന്‍ മിനിസ്ട്രിയുടെ ഡയറക്ടര്‍ സ്ഥാനം തട്ടി പറിച്ചു എടുത്തതല്ലേ? അത് യഥാര്‍ത്ഥത്തില്‍ അസംബ്ലീസ് ഗോഡ് വകയാണോ അതോ സാമുവേല്‍ സാറിന്  സ്വന്തം ആണോ? മനസിലാകാഞ്ഞിട്ടു ചോദിക്കുവ ആ കമ്മിറ്റിയില്‍ എല്ലാവരും സാറിന്റെ ബന്ധുക്കള്‍ അല്ലെ? എന്തിനാണ് അങ്ങനെ ചെയ്യുന്നത്. ഇതെല്ലാം. ഒരുതരം പ്രഹസനമല്ലേ ? വരുന്ന AG I യുടെ ജനറല്‍ സൂപ്രണ്ട് സ്ഥാനം മുന്നില്‍ കണ്ടു കൊണ്ട് ഒരുമുഴം നേരെത്തെ എറിഞ്ഞതല്ലേ ? ഇനി വരുന്ന  എക്സിക്യൂട്ടീവ് കമ്മിറ്റി ആരായാലും ഫിലിപ്പ് സാറോ  ഐസ്ക്കു സാറോ ഇന്നി മുന്നാമത് ഒരു ആളോ ആരായാലും ഭയമില്ലാതെ അതിനെ കുറിച്ച് ചോദിച്ചു മനസിലാക്കി കാര്യങ്ങള്‍ ചെയ്യുന്നത് ഉചിതമായിരിക്കും. ഫിലിപ്പ് സാറിന്  ഭയമാണങ്കില്‍ നട്ടെല്ലുള്ള  വേറെ ആരങ്കിലും ഉണ്ടങ്കില്‍ കാര്യങ്ങള്‍  ചെയ്യുക. 

കാഴ്ചപാടുകള്‍…

അദ്ദേഹത്തിന്റെകൂ‌ടെ നില്‍ക്കുന്ന എല്ലാവരെക്കുറിച്ചും നല്ല കാഴച്ച്പ്പാടുകള്‍ ഉണ്ട്. ഉദാഹരണം, പാസ്റ്റർ. NG രാജു അവര്‍കള്‍ കമ്മിറ്റിയില്‍ മത്സരിക്കാന്‍ സാഹചര്യം ലഭിച്ചില്ല സമാധാനിപ്പിക്കാന്‍ ഷാര്‍ജ A G സഭയില്‍ അയക്കുന്നു. എന്തല്ലാം പ്രശ്നങ്ങള്‍ അദ്ദേഹം മൂലം ഉണ്ടാക്കിയിട്ടും ഏതു മോറല്‍ സൈഡ് ബാലഹിനമായിരുന്നാലും സുപ്രണ്ട് സകലത്തിലും മേലെ ആയതുകൊണ്ട് തന്റെ ആളുകളെ പോളിഷ് ചെയ്തു വിശുദ്ധികരിക്കുകയാണ്. അതാണ് ഇപ്പോള്‍ നടക്കുന്നത്. നമുക്ക് ഷാര്‍ജ സഭയിലെ സഹോദരിമാര്‍ക്കായീ പ്രാര്‍ത്ഥിക്കാം അവരെ ദൈവം സംരക്ഷിക്കട്ടെ. (ആവിശ്യമെങ്കില്‍ ഫോട്ടോ സഹിതം അടുത്ത ലക്കത്തില്‍) പുതിയ കമ്മറ്റി തീരുമാനിക്കേണ്ടത് ഇപ്പോൾതന്നെ തിരക്കിട്ട്  തീരുമാനിച്ചു അയക്കുന്നത്  നിര്‍ത്തിവക്കുക.  

ശമുവേല്‍ സാറിന്‍റ ലോക/ഇന്ത്യ സുവിശേഷികരണം. ( ഒരു എത്തിനോട്ടം)  
 കേള്‍ക്കാന്‍ നല്ല രസമാണ്.ഈ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഇട്ടിട്ടു ഉണ്ടാകുന്ന പ്രശ്നങ്ങള്‍  പരിഹരിക്കാതെയുള്ള   ഒളിച്ചോട്ടമല്ലേ  ഈ പറഞ്ഞ സുവിശേഷികരണം. പിന്നെയുള്ളത്  ഗ്രീന്‍ കാര്‍ഡ്‌ പുതുക്കാനുള്ള  ഒരു യാത്ര. അങ്ങനെ ലോകം ചുറ്റി നടന്നിട്ട് എന്താണ് സംഘടനക്ക്  പ്രയോജനവും നന്മയും.  അവിടെ നിന്ന് കിട്ടുന്നതൊന്നും  സംഘടനയില്‍ കൊടുത്തതായീ അറിയില്ലല്ലോ.  അങ്ങനെ  ലഭിക്കുന്നത് സ്വന്തം പേരിലും  പ്രിയപ്പെട്ടവരുടെ പേരിലുമല്ലേ വരുന്നത് ? അവരുടെ സഭാഹാളുകള്‍ അല്ലെ പണിയുന്നത്? അവിടയല്ലേ  ഉത്ഘാടനം നടത്തി  റിപ്പോര്‍ട്ട്‌  വായിക്കുന്നത് അതിനു ഒരു മാറ്റം ആവിശ്യമല്ലേ ?  കഴിഞ്ഞ ആറു  വര്‍ഷങ്ങളിലെ സുപ്രണ്ടിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഡേറ്റുകള്‍ക്കും   മരിച്ച പാസ്റ്റേഴ്‌സ് / വിശ്വസികളുടെ പേരിനും മാത്രമല്ലേ മാറ്റം ഉണ്ടായിരിക്കുന്നത്, അല്ലാതെ എന്താണ് വിശേഷിച്ചു?   കാര്യങ്ങള്‍ക്കു  ഇനിയെങ്കിലും ഒരു മാറ്റം ആവിശ്യമായി ത്തീര്‍ന്നിരിക്കുന്നു. ക്രിയാത്മകമായീ എന്ത് ചെയ്തു. കുറഞ്ഞ പക്ഷം കഴിഞ്ഞ ആറുവര്‍ഷങ്ങളില്‍ അക്കമിട്ടു പറയുവാന്‍  എന്തുണ്ട്  ? ചില യാത്രകള്‍, മീറ്റിങ്ങുകള്‍, അതല്ല ഇന്നിന്റെ ആവിശ്യം. സഭകള്‍ വളരുവാന്‍ എന്തു ചെയ്തു,? ദൈവദാസന്മാരുടെ എണ്ണം കൂടിയോ? ഹാളുകള്‍ പണിയുവാന്‍ എന്ത് ചെയ്തു? എത്ര സഭയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു? സാമ്പത്തികമായീ പിന്നോക്കം നില്‍ക്കുന്ന എത്ര ദൈവദാസന്മാര്‍ക്ക് എന്ത് കൈത്താങ്ങല്‍ കൊടുത്തു? അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മനസിലാക്കി എന്ത് ചെയ്തു ? എന്നുള്ള റിപ്പോര്‍ട്ട്‌ ഉണ്ടോ? ഒരു നല്ലവാക്കു പറയുവാന്‍ കഴിഞ്ഞോ?

ലീഡർഷിപ്പ് മീറ്റിംഗുകള്‍
  രണ്ടു മാസം കൂടുപ്പോള്‍ നടത്തുന്ന രണ്ടാം നിര നേതൃത്വത്തിന്റെ ഗ്രാജുവേഷന്‍ ഇതുവരെ നടന്നില്ലേ? ആരെയൊക്കെയാണ് ഉയര്‍ത്തികൊണ്ടു വന്നത്. പറയണം ബ്ര. അനുമോദ്, ഈ പ്രവിശ്യം അവരില്‍ ആരൊക്കൊയാണ് തിരഞ്ഞെടുപ്പിന് നിര്‍ത്തുന്നത്? ഓര്‍ക്കുക ഗ്രൂപ്പ് മീറ്റിങ്ങുകള്‍ ലീഡർഷിപ്പ് മീറ്റിങ്ങുകള്‍ ആകില്ല എന്ന് മനസിലാക്കിയാല്‍ നന്ന്.

ഭരണതന്ത്രഞ്ജന്‍..
ആരും പ്രതികരിക്കന്‍ ഇല്ലാത്തതുകൊണ്ടും, ചോദിക്കുവാന്‍ തയ്യാറാകത്തതുകൊണ്ടും, സകല തന്ത്രങ്ങള്‍ വിജയിക്കുന്നു.അല്ലാതെ ഇതുവരെ ആരും ഒന്നും കണ്ടിട്ടില്ല. ദൈവഭയം ദൈവദാസന്മാരില്‍ ഉണ്ടായതുകൊണ്ട് എല്ലാം സഹിക്കുന്നു. നീതിമാനായ ദൈവം എല്ലാം കാണുന്നു എന്ന ഉറപ്പിലുള്ള ജനത്തിന്റെ മൗനം മുതലെടുക്കുന്ന തന്ത്രം ഭരണതന്ത്രം എന്ന് പറയുവാന്‍ സാധിക്കുകയില്ല.

പരിശുദ്ധാത്മാവും പരിജ്ഞാനവും…
അത് ഉണ്ടങ്കില്‍ കൂടെ നില്‍ക്കുന്നവരുടെ വിവരം മറ്റെള്ളവര്‍ പറഞ്ഞു വിശ്വസിപ്പിക്കേണ്ട. സില്‍ബന്തികളുടെ  വാക്കിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടതില്ല,  അതാണ്‌ ഞങ്ങള്‍ നേരത്തെ പറഞ്ഞത്, റിട്ടയർമെന്റ് പ്രായം വേണമെന്ന്. അവരുടെ റിപ്പോര്‍ട്ട്‌ കേള്‍ക്കണ്ട,ജസ്റ്റ്‌ ഒന്ന് വിളിച്ചു ചോദിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. അതിനുള്ള  മനസ്സ് വേണം. ആരുടെ പ്രശ്നം കേട്ടു, അല്ലങ്കില്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എന്ത് പരിഹരിച്ചു? നല്ല ഗുണങ്ങള്‍ ഉണ്ട്, ഇല്ലാന്ന് പറയുന്നില്ല  പക്ഷെ  ഒഴുകുന്നത്‌ അഴുക്കു ചാലിലൂടെയാണങ്കില്‍ എന്ത് ഫലം.?ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുകയില്ല.  

മാതൃകാകുടുംബം
മകന്‍റെ വീട്ടില്‍ കയറുവാന്‍ പോലും  അനുവാദമില്ലന്നിരിക്കെ എന്ത് മാത്രകയാണ് നിങ്ങള്‍ അനുമോദ് പറയുന്നത്. പാസ്റ്റേഴ്‌സിന്റെ മക്കള്‍ ആണ് കുടുതല്‍ വഴി തെറ്റിപോകുന്നത്  കാരണങ്ങള്‍ വിഭിന്നമാണ്. എങ്കിലും പാസ്റ്റർ. R.T തോമസ് എന്ത് ചെയ്താലും  ചോദ്യം ചെയ്യാത്തത് എന്താണ്? കുമിളിയില്‍  സംഭവിച്ചത് പുതുപ്പള്ളി  സഭയില്‍ അദ്ദേഹം പറഞ്ഞൂ. അത് ശരിയാണങ്കില്‍ അനുമോദ്  പറഞ്ഞത് തെറ്റാണു. ഒന്നും ഞങ്ങള്‍ തുറന്നു എഴുതുന്നില്ല, എഴുതിപ്പിക്കരുത്.  

വിശ്വസ്തത..
പ്രസംഗത്തില്‍  ഉള്ള വിശ്വസ്തയല്ല, ജീവിതത്തിലെ വിശ്വസ്തത, ആര്‍ക്കും എന്തും പ്രസംഗിക്കാം, എന്തും പഠിപ്പിക്കാം. പല സ്ഥലങ്ങളിലും സാക്ഷി പറഞ്ഞില്ലേ,  മകളെ ദൈവം വിടുവിച്ചു എന്ന്. പിന്നിട് എന്തിനാണ് 15  ലക്ഷം രൂപ തട്ടിയെടുക്കാന്‍ മകളെ വീല്‍ച്ചെയറില്‍ ഇരുത്തി കോടതിയില്‍ കള്ളം പറഞ്ഞു പണം വാങ്ങിയത് തെറ്റല്ലേ ? അത് ചോദ്യം ചെയ്ത ദൈവദാസനെ  പുറത്താക്കിയില്ലേ എന്നിട്ട് എന്തായി? മകള്‍ അമേരിക്കയില്‍ പിടികിട്ടാപുള്ളിയായീ പട്ടം കിട്ടിയില്ലേ, എന്തിനായിരുന്നു ഇതെല്ലാം. ആര്‍ക്ക് വേണ്ടിയായിരുന്നു പുറത്തുനിന്നു വളെരെ അധികം ആളുകള്‍ ശ്രദ്ധിക്കുന്നത് കൊണ്ട് മറനീക്കി എല്ലാം പറയുന്നില്ല എന്ന് മാത്രം ഭയന്നിട്ടാണന്നു  തെറ്റിധരിക്കരുത്. ഈ സംഘടനയില്‍ നിന്നിട്ട് അമേരിക്കയിലുള്ള മകന്റെ ഹാര്‍വെസ്റ്റ്‌ മിനിസ്ട്രിക്കു വേണ്ടിയല്ലേ പ്രവർത്തിക്കുന്നത്, അത് തെറ്റല്ലേ?  അങ്ങെനെ പലതും പറയുവാനുണ്ട്.

പക്വത നിറഞ്ഞ പ്രവർത്തിയും പ്രസംഗങ്ങളും…
സാറിനെകുറിച്ച് നാം പഠിക്കുമ്പോൾ വളരെ പക്വതയുള്ള നിലപാടുകളാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്‌. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്നു  ദൈവത്തെ അറിഞ്ഞു, ദൈവത്തിന്റെ വിളിക്ക്  കാത് കൊടുത്തു, അനുസരിച്ചു, ദൈവം ഉയര്‍ത്തി, മാനിച്ചു, അനുഗ്രഹിച്ചു.  എന്നാല്‍ ആ ദൈവത്തെയും  ദൈവം ഏല്‍പിച്ച  ദൗത്യതെയും  തള്ളി പറയുന്ന അവസ്ഥ വളരെ ശോചനീയമാണ്. UK യില്‍ ചില വര്‍ഷത്തിനു മുമ്പ് തന്റെ ഒരു പ്രസംഗത്തില്‍ പറഞ്ഞത് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടല്ലോ, ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍  ഇരിക്കുന്നതിനേക്കാള്‍ വലിയ അപമാനം വേറെയില്ലന്നാണ്   കാര്‍ ആയി, വീട് ആയി, സ്വീസ് ബാങ്കില്‍ പണം ആയീ,  എല്ലാ നന്മകളും ദൈവം കൊടുത്തു. അത് അനുഭവിച്ചുകൊണ്ട് ആ ദൈവം ഒരുക്കിയ സ്റ്റേജില്‍ നിന്ന് കൊണ്ടാണ് ദൈവത്തിന്റെ ആ മഹാ ദൗത്യത്തെ തള്ളി പറഞ്ഞത്. ഇത് തന്നെയാണ് ഇസ്രയേല്‍ മക്കള്‍ക്കും സംഭവിച്ചത്.  

പ്രസ്ബിറ്ററിയില്‍  തന്നെക്കാളും  പ്രായമുള്ള ദൈവ ദാസന്മാരുടെ  മുൻപില്‍ ക്ഷോഭിച്ചു, ചില അമ്മായിമ്മമാര്‍ പോകുന്നതുപോലെയുള്ള പോക്ക് ഞാന്‍ കണ്ടപ്പോള്‍ എന്നോട് തന്നെ എനിക്കു നാണം വന്നു, എന്തിനാണു ഞാന്‍ ഉള്‍പ്പെടെയുള്ള ജനം ഇദേഹത്തെ താങ്ങുന്നത്? അങ്ങനെ തോന്നിപ്പോയാല്‍ അത് കുറ്റമാണോ?
പണ്ട് ഒരു മെസേജില്‍  ദൈവദാസന്മാര്‍  വീടുകള്‍ വിസിറ്റ് ചെയ്യുമ്പോൾ ആണ് അവരുടെ വികാരം ഇറക്കി വക്കുന്നത് എന്ന് കേട്ടപ്പോള്‍ ഉണ്ടായ മാനസ്സിക വേദന പറഞ്ഞറിയിക്കാന്‍ പാടില്ലായിരുന്നു. സഹശ്രുശുഷകന്മാരെ  താറടിച്ചു കാണിക്കാനുള്ള സാറിന്റെ കഴിവിന്റെ മുന്നില്‍ പ്രണാമം.  ഇനി ആരും ഇങ്ങനെ പറയരുതേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.കാരണം സാറിന് ആകെ മുന്നു വര്‍ഷത്തെ  സഭാപരിപാലന  അനുഭവങ്ങള്‍ മാത്രമേയുള്ളൂ. ഒരു വർഷം എറണാകുളത്ത്, രണ്ടു വർഷം കരവാളൂര്‍. രണ്ടും തകര്‍ത്തു തരിപ്പണമാക്കി. പിന്നെ  ദൈവദാസന്മാരുടെ വേദന എങ്ങനെ മനസിലാക്കും?
സഭ ശ്രുശൂഷയില്ലാത്തതിന്റെ കുറവാണ്  ദൈവദാസന്മാരെ  പലതരത്തില്‍ പിഡീപ്പിക്കുവാന്‍ ഇടയായീ തിരുന്നത്.  ഒരു ദൈവദാസന്റെ വേദന മനസിലാക്കുവാന്‍ അത് പോലുള്ള സാഹചര്യത്തിലൂടെ കടന്നു പോകണം. എങ്കില്‍ മാത്രമേ  അതിന്റെ ആഴം അറിയുവാന്‍ സാധിക്കുകയുള്ളൂ.  അസംബ്ലീസ് ഓഫ് ഗോഡിന്റെ എല്ലാ സുപ്രണ്ടുമാര്‍ക്കും വലിയ സഭകളുണ്ട്. പാസ്റ്റർ. D.മോഹനന്‍, പാസ്റ്റർ. പോള്‍തങ്കയ്യ. പാസ്റ്റർ. പാപ്പി മത്തായീ, പാസ്റ്റർ. വി. റ്റി എബ്രഹാം  എല്ലാവര്‍ക്കും വലിയ സഭയുണ്ട്. നമ്മുടെ സാറിന് അത് ഇല്ലാത്തതാണ്  ഇതിനു കാരണം. സഭ പലതരത്തില്‍  പൊളിക്കാനുള്ള പ്രത്യക  കൃപയാണ് ജ്വലിക്കുന്നത്.

സാധാരണ  ദൈവ ദാസന്മാര്‍ക്ക് ഒരു സപ്പോര്‍ട്ടും ചെയ്യുകയില്ല. തനിക്കു വോട്ട് ചെയ്തു എന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമേ  എല്ലാം ഉള്ളു. ഇനി റിപ്പോര്‍ട്ട്‌ കൊടുക്കുന്ന ആള്‍ പാവം  ദൈവദാസന് മുന്‍ വൈരാഗ്യക്കാരനാണങ്കില്‍  വലഞ്ഞു പോയ നീതിമാനു സമം.
സ്വന്തം  ആള്‍ക്കാര്‍ക്ക് മാത്രമേ ടൗണ്‍ ചർച്ചുകള്‍ കൊടുത്തു ശീലമുള്ളൂ. അത് സാറിന്റെ മറ്റൊരു  ബലഹീനതയാണ്. ആരും തെറ്റി ധരിക്കരുത്,
സഭ ബില്‍ഡിംഗ്‌ പണിയുന്നതിനു  ഒരു  സഹായവും  ചെയ്യാത്ത സാറും ഈ നമ്മുടെ സാറാണ്, റെവ. പി ഡി ജോണ്‍സന്‍  അവര്‍കളുടെ  “എന്റെ അനുഭവ സാക്ഷ്യം” എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. തനിക്കു വ്യക്തിപരമായീ ലഭിച്ച പണവും സഭാഹാള്‍ പണിയുവാന്‍  കൊടുത്തിട്ടുള്ളതിന്റെ ലിസ്റ്റ് നമുക്ക് കാണുവാന്‍ സാധിക്കും.  നമ്മുടെ സാര്‍ അതില്‍ അല്പം പോലും വിശ്വസിക്കുന്നില്ല എന്ന് വേണം കരുതാന്‍
നമ്മള്‍ പഠിച്ച ബെഥേലിന്റെ അവസ്ഥ  ഇപ്പോള്‍ വളരെ പരിതാപകരമാണ്. കുടുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഇന്നുള്ളത്. കാരണം സാമ്പത്തിക പ്രശ്നങ്ങള്‍    അഭിമുഖീകരിക്കുന്നു. 100  വർഷം ആഘോഷിക്കുമ്പോഴും അതിനു നല്ല ഒരു സാമ്പത്തിക സപ്പോര്‍ട്ട് വരുവാന്‍ മന:പൂര്‍വ്വം  സമ്മതിക്കൂന്നില്ല. എല്ലാം തിരുവനന്തപുരത്തിനു  പോകുകയാണ്. മാസം ഏഴു ലക്ഷത്തോളം രൂപയാണ് അതിനു അവിടെ ആവിശ്വമായരിക്കുന്നത്.  അതുകൊണ്ട് ബെഥേലിനു ഒരു ഉയര്‍പ്പ് ആവിശ്വമാണ്. അല്പം ശ്രദ്ധിക്കുക.
പെന്‍ഷന്‍ ഫണ്ട് നല്ലതാണ്. അത് പെന്‍ഷന്‍ ഫണ്ട് ആണങ്കില്‍  900 ദൈവ ദാസന്മാരെ    L I C പോളിസിയില്‍  ചേര്‍ത്തതിന്റെ കമ്മീഷന്‍ പത്തു ലക്ഷം രൂപ ഓഫീസില്‍  അടച്ചു രസീത് കാണിച്ചിട്ട് വേണം  സ്ഥാനമൊഴിഞ്ഞു പോകുവാന്‍. നിർബന്ധിത പോളിസി എടുപ്പിച്ചിട്ടു അടക്കുവാന്‍ സാധികാത്ത ദൈവദാസന്മാരുടെ  സർട്ടിഫിക്കറ്റ് തടഞ്ഞു വച്ചു ഭീഷിണിപ്പെടുത്തുന്നത് നിര്‍ത്തുക. പെന്‍ഷന്‍ എത്ര അടച്ചാലും  അടച്ചത് തിരിച്ചു കിട്ടും, ഇവിടെ അടച്ചത് ക്യാൻസൽ ആകുന്ന പ്രതിഭാസമാണ് മനസിലാകാത്തത്.  അതിനെ ക്കുറിച്ച് മാത്രം ഒരു തിരുമാനം കോണ്‍ഫറന്‍സ്  സമയത്ത്  പറഞ്ഞു മനസിലാക്കിയിട്ടു പോകണം.  കര്‍ത്താവ് വെള്ളത്തെ വീഞ്ഞാക്കി  അത് സത്യം  ഞങ്ങള്‍  വിശ്വസിക്കുന്നു . പക്ഷെ LIC  പോളിസിയെ പെന്‍ഷന്‍ ഫണ്ട്‌ ആക്കുന്ന കാര്യം ഞങ്ങളെ  പഠിപ്പിക്കണം

ടി ജെ സാമുവലിന്റെ അംഗികരിക്കാന്‍ പറ്റാത്ത ഡിമാന്‍ന്റുകൾ..
1) ഇറങ്ങി പോകുന്ന സാമുവേൽ സാറിന് ഓഫീസ് റൂം ഓഫീസില്‍ വേണം എന്ന് പറയുന്നത് അംഗികരിക്കാന്‍ പറ്റില്ല.  ഈ പോക്ക് എന്നന്നേക്കുമായുള്ള പോക്കായിരിക്കണം. അവിടിരുന്നു പണം ഉണ്ടാക്കി രാക്ഷ്ട്രിയ പ്രവര്‍ത്തനം നടത്താനുള്ള സ്ഥലമാക്കരുത്‌.
2)നോര്‍ത്ത് ഇന്ത്യൻ മിനിസ്ട്രിയുടെ സ്ഥാനം വച്ചുകൊണ്ടിരിക്കുന്നത് ഒഴിയുക.
3) തനിക്കു ഓഫീസിലെ CC ക്യാമറയുടെ കണക്ഷൻ മൊബൈലില്‍ വേണം എന്നുള്ളത്. അത് എത്ര തരം താഴ്ന്ന സ്റ്റാന്റേർഡ് ആണ് ?
4) എക്സിക്യൂട്ടീവ് തിരൂമാനം ഇല്ലാതെ ഓഫീസില്‍ നിയമനം നടത്തിയ അമേരിക്കയിലെ മോസ്റ്റ്‌ വാണ്ടഡ് ആയ മകളെ ഓഫീസില്‍ നിലനിര്‍ത്തുന്നത്.
5) കഴിഞ്ഞ കാലങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍  അന്വേഷിക്കരുത് എന്നത്.
(എന്നാല്‍ ഈ കാര്യം കോൺഫറൻസില്‍ പബ്ലിക്‌ റിക്വസ്റ്റ്  നടത്തി എത്ര കോടി മാറ്റിമറിച്ചു എന്നുപറഞ്ഞാല്‍ ഞങ്ങള്‍ പരിഗണിക്കാം.)
6) ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം  വഴിമാറ്റി വിടുന്നത്.
( 14 -)ം തിയതികഴിഞ്ഞു പോകുമ്പോൾ പിന്നിട്  ഓഫീസില്‍ വരേണ്ടത് ബ്രദർ.ടി ജെ സാമുവേൽ സാമുവേല്‍ കൂടുന്ന ലോക്കല്‍ സഭയിലെ  ദൈവദാസന്റെ റെക്കമെന്റേഷൻ ലെറ്റര്‍ വാങ്ങിവേണം. മനസാന്തരപ്പെട്ടു എന്നതിന് തെളിവായീ. ഇതിനു വിപരിധമായീ എന്തെങ്കിലും നടന്നാല്‍ പാസ്പോര്‍ട്ട്‌ കണ്ടുകെട്ടാന്‍ സംഗതിയാകും.) ഇന്ത്യ വിട്ടു പിന്നെ എങ്ങും പോകില്ല ഉറപ്പു
ഒരു കാര്യത്തിന്‍റെ  ആരംഭത്തെക്കള്‍ അതിന്‍റെ അവസാനം നല്ലത്. വിലാപങ്ങൾ. 7:8, നല്ലതാകാന്‍ ശ്രമിക്കു  ഇനിയും സമയമുണ്ട്.    

ഐസക് വി മാത്യു
സര്‍വ്വദായോഗ്യന്‍ PS പക്ഷം നിന്നപ്പോള്‍ ഗ്രൂപ്പ്‌ മീറ്റിംഗിനെ വിശ്വസിക്കാത്തവന്‍, സാമുവേൽ സാറിന് അഞ്ചു പെണ്ണ് കേസിന്റെ തെളിവുകള്‍കൊണ്ട് നടന്ന മനുഷന്‍, ഗ്രേറ്റ്‌ കൗൺസിലർ, പരിശുദ്ധത്മാവിനെ വിശ്വസിക്കാത്തവന്‍,അനൃ ഭാഷയില്ലാത്തവന്‍, ഞായറാഴ്ച ആരാധയില്‍ വിശ്വസിക്കാത്തവന്‍, നെറ്റിന്റെ ( ഓൺ ലൈൻ ) മുന്നിലിരുന്ന് ആരാധിക്കുന്ന ന്യൂ ജനറേഷൻ ഭക്തന്‍.എല്ലാം കൊണ്ടും സുപ്രണ്ട് ആകാന്‍ സര്‍വഥായോഗ്യന്‍.വിജയശ൦സകള്‍.

പാസ്റ്റർ. ഫിന്നി ജോർജ്ജ്
സെക്രട്ടറി ആകാന്‍ സര്‍വ്വഥായോഗ്യന്‍ വര്‍ഷങ്ങള്‍  നമ്മുടെ കൂടെ നിന്നിട്ട്, സെക്രട്ടറി ആയിരുന്നു.  പിന്നിട് രാജി വച്ച് അബുദാബിയില്‍ വേറെരു സംഘടനയില്‍ പ്രവേർത്തിച്ചു. അസംബ്ലിസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന് എതിരായീ പ്രസംഗിച്ചു, എഴുതി, ആ നല്ല മനുഷ്യൻ എല്ലാം കൊണ്ടും യോഗ്യന്‍. വിജയശ൦സകള്‍

Rev. M.A ഫിലിപ്പ്
ഒറ്റക്കുതന്നെ എക്സിക്യൂട്ടീവ്  കമ്മിറ്റിയുടെ  എല്ലാ പ്രവർത്തനവും ചെയ്യാന്‍ കഴിവുള്ള ദൈവദാസന്‍. സൂപ്രണ്ട് ആകുവാന്‍ എല്ലാം കൊണ്ടും യോഗ്യന്‍.പറഞ്ഞാല്‍ പറഞ്ഞത് ചെയ്യും അടിക്കാനും അടികൊള്ളാനും രക്ഷിക്കപ്പെടാനും തയ്യാര്‍.  ആത്മീയ പക്വത പ്രാപിച്ച  ചുരുക്കം ചിലരില്‍ ഒരാള്‍. A G I യുടെ സുപ്രണ്ട് സ്ഥാനം വഹിക്കുവാന്‍ പോലും  പ്രാപ്തിയുള്ള  ദൈവദാസന്‍.കമ്മിറ്റി അംഗം ആയിരുന്ന കാലഘട്ടത്തില്‍  ഒരുപാട് പേര്‍ക്ക്  നന്മകള്‍ മാത്രം ചെയ്തു, വിജയാംശസകള്‍.

  ഭരണത്തില്‍ കയറുന്നവരുടെ ശ്രദ്ധക്ക്:
നേതൃത്വത്തിന്റെ ശൈലികള്‍ മാറ്റണം കാലാനുസരണമായീ മാറ്റം ഉണ്ടാകണം, മാറ്റം അനിവാര്യമാണ്. നേതൃത്വം ബാക്കി വയ്ക്കേണ്ടത് പകയും വിദ്വേഷവും വെറുപ്പും വേദനയും അല്ല. ബഹുമാനവും ആദരവുമാണ്….give respect & take respect എന്നത്   യാഥാര്‍ത്ഥ്യം.
ഒരു ദൈവദാസനെ മനസിലാക്കേണ്ടത്  ആരാണ്???? പുറത്തു RSS, BJP, ശിവസേന, പള്ളിയിലെ കമ്മിറ്റി, വ്യക്തിപരമായ പ്രശ്നങ്ങള്‍, സമ്പത്തിക പ്രശ്നങ്ങള്‍, പിന്നെ പറയാനുള്ളത് നിങ്ങള്‍ നേതാക്കന്മാരോടാണ്. നിങ്ങൾക്ക് ഞങ്ങളെ മനസിലാക്കാന്‍ സാധിക്കില്ലങ്കില്‍ ലോകത്ത് ആര്‍ക്കു ഞങ്ങളെ മനസിലാക്കാന്‍ സാധിക്കും???? കഴിഞ്ഞ നാളുകളിലെ തോല്‍വികള്‍ തിരുത്തി മുന്നേറുവാന്‍ ശ്രമിക്കുക അവിടെയാണ് വിജയം  
1) നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് സഭയാണ്, നിങ്ങള്‍ അവിടെ ആയിരിക്കണം  എന്ന് ദൈവം തിരുമാനിച്ചു. നിങ്ങള്‍ ഒരു അനുഗ്രഹമാകാനാണ് ആയിരിക്കുന്നത്  
2) നിങ്ങളുടെ തിരുമാനങ്ങള്‍ മൂലം കാരണമില്ലാതെ ആരും വേദനിക്കരുത്
3) ശത്രു എന്ന് നിങ്ങൾക്ക് തോന്നുന്നവരോട് വൈരാഗ്യപരമായീ പ്രവർത്തിക്കരുത്.
4) സഭയെ വളര്‍ത്തണം, നിങ്ങളുടെ സ്വാര്‍ത്ഥതാല്പര്യം മുന്‍നിര്‍ത്തി നശിപ്പിക്കരുത്.
5) ചെയ്യാന്‍ പറ്റാത്ത വെറും വാഗ്ദാനം നല്‍കി ആരെയും വഞ്ചിക്കരുത്.
6) ട്രാന്‍സ്ഫര്‍ കാര്യങ്ങള്‍ സുതാര്യമായിരിക്കണം,ഏകാധിപത്യം അവസാനിപ്പിക്കുക.
7) സ്വയം രക്ഷപെടാന്‍ പുതിയ ആവിശ്വമില്ലാത്ത നിയമങ്ങള്‍ പാസ്സാക്കരുത്.
8) സഭകളെ കോടതിയിലും പോലിസ് സ്റ്റേഷനില്‍ പറഞ്ഞു വിടുന്ന അവസ്ഥകള്‍ ഒഴിവാക്കണം.
9) പക്ഷപാതരഹിതമായ തിരുമാനങ്ങള്‍ എടുക്കുവാന്‍ വളരെ ശ്രദ്ധിക്കണം.
10) നിങ്ങളെ ഞങള്‍ തിരഞ്ഞെടുത്തത് മലയാളം ഡിസ്ട്രികിന്റെ സഭകളുടെ കാര്യം നോക്കാനാണ് വര്‍ഷത്തില്‍ 10 മാസം കേരളത്തില്‍ ഉണ്ടാകണം. ഇത് ഒരു ജീവനോപാധിയായി കണ്ട് വിദേശത്ത് കറങ്ങി നടന്നു കാശ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഒഴിവാക്കണം.
11) ആള്‍കൂട്ടത്തില്‍ നില്‍‍ക്കുന്ന ഒരു പസ്റ്ററുടെ പേര് ചെല്ലി വിളിക്കുന്നത്‌ നല്ലതാണ്, പുറത്തുതട്ടി ആട്ടെ എന്ന് പറഞ്ഞു വിടുന്നത് നല്ലതല്ല, പറഞ്ഞാല്‍ അതു ചെയ്തിരിക്കണം.  സാധിക്കുന്നില്ലകില്‍ കാര്യം പറയാം എല്ലാ  ദൈവദാസന്മാര്‍ക്കും കാര്യങ്ങള്‍ മനസിലാകും (ഇത് ഫിലിപ്പ് സാറിനോടാണ് അങ്ങനെ പറഞ്ഞു വഞ്ചിച്ചതു പറയുവാന്‍ പലതും ഉണ്ട്)  
12) ഉപചാര വൃന്ദങ്ങളെ മാറ്റി നേരിട്ട് കാര്യം അന്വേഷിക്കുന്ന സ്വഭാവം ഉണ്ടാകണം. എല്ലാ രക്ഷ്ട്രിയ  പാര്‍ട്ടികള്‍ക്കും അണികളുണ്ട് എന്നാല്‍ വഴി തടയാനും അടികൊള്ളുവാനും അവരെ ഉപയോഗിക്കുന്നു. എന്നാല്‍ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോൾ അവരെ ഉപദേശിക്കുന്നത് അവരല്ല, മറിച്ചു വിവരവും വിദ്യാഭ്യാസവുമുള്ള  വ്യക്തികളെ അതിനു നിയോഗിക്കുന്നു. കാരണം  ആര്‍ക്കും പൂർണ്ണമായീ ഒന്നും അറിയുവാന്‍ സാധിക്കാത്തത് കൊണ്ട് അപ്രകാരം ചെയ്യുന്നു.എന്നാൽ നമുക്ക് അങ്ങനെയല്ല, ഇവിടെ ഒരു നേതാവിനെ നേതാവാക്കുവാന്‍ ഇറങ്ങി പ്രവർത്തിക്കുന്നവരാണ്  കാര്യങ്ങള്‍ ചെയ്യിപ്പിക്കുന്നത്.  അത് എപ്പോഴും  മറ്റുള്ളവരുടെ തകര്‍ച്ചക്ക് കാരണമായീ  തീരുന്നു. പകരം നിങ്ങള്‍ അറിവുള്ളവരെ നിയമിച്ചു കാര്യങ്ങള്‍ ചെയ്യു.
13) 100 വര്‍ഷത്തെ പാരമ്പര്യം കൊള്ളാം, പക്ഷെ അന്നത്തെ പോലെ ഇന്നും ചിന്തിക്കരുത്.

ഉപസംഹാരം
കഴിഞ്ഞ നാളുകളിലെ പ്രശ്നങ്ങള്‍ വീണ്ടും വരാതെ  നോക്കുക.  നിങ്ങളുടെ അടുത്തുതന്നെ ഞങ്ങള്‍ ഉണ്ടന്നു ഓര്‍ക്കുക. ഈ എഴുത്ത് ഒരു തൊഴിലാകുവാന്‍ ആഗ്രഹികുന്നില്ല, അതിനു നിര്‍ബന്ധിക്കരുത്. ഒട്ടും രക്ഷ്ട്രിയമില്ലാത്ത ഒരു മുന്നാം മുന്നണി നേതൃത്വത്തില്‍ വരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മുന്നോട്ടു വരണം. തോല്‍വി വിഷയമല്ല തോൽക്കുന്നത് പോലും  വലിയ മാറ്റങ്ങള്‍ക്കു കാരണമാകും. താല്പര്യമുള്ളവര്‍ ഇത് വായിച്ചു  അതില്‍ തന്നെ കമന്റ്‌ ചെയ്താലും.ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട്.  ഇതു എഴുതൂവാന്‍ സഹായിച്ച മലയാളം ഡിസ്ട്രിക്കിലെ  വിവിധ സ്ഥലങ്ങളില്‍ പ്രവത്തിക്കുന്ന 79 ദൈവദാസന്മാര്‍ക്കും, വിശേഷിച്ച് ഇത് പബ്ലിഷ് ചെയ്ത ബെന്നി മുട്ടത്തിനും , പടയാളിക്കും നന്ദി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.