‘അധികാരത്തിന്റെ ഇടനാഴിയും അരിയിലെഴുത്തും പിന്നെ സഹോദരിമാരുടെ പുരികവും” പ്രസംഗം അല്ല ജീവിതം( ഭാഗം2)

by padayali | 13 October 2017 9:44 AM

തിമിംഗലങ്ങളാവാനുള്ള തത്രപ്പാടുകള്‍

“പശ്യന്നപി ച ന പശ്യതി മൂഢ:
ഉദര നിമിത്തം ബഹുകൃത വേഷം
മൂഢജിഹീഹി ധനാഗമതൃഷ്ണാം
കുരു സദ്‌ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസോ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം = ക്‌ളീൻ ഷേവ് ചെയ്ത് കോൾഗേറ്റ് പേസ്റ്റിന്റെ പരസ്യത്തിലെപ്പോലെ പല്ലും കാട്ടി ശുഭ്രവസ്ത്രം ധരിച്ചുമൊക്കെ ആളുകളുണ്ട്‌. അവര്‍ക്കൊക്കെ കണ്ണുകളുണ്ടെങ്കിലും അവര്‍ കാണേണ്ടതു കാണുന്നില്ല. ഇവര്‍ ഉദരപൂരണത്തിനായി പല തരം വേഷം കെട്ടി ലോകത്തെ കബളിപ്പിക്കുകയാണ്‌. വിശുദ്ധിയെന്നത്‌ പുറമെ കാണിക്കുന്ന മോടികളിലല്ല, അത്‌ ശാശ്വതമായി സത്യത്തിൽ യാത്രചെയ്യുന്നതിലൂടെ മാത്രമേ സാധിതമാകുന്നുള്ളൂ.അല്ലയോ മൂഢനായ മനുഷ്യാത്‌മാവേ, നീ നിന്റെ ഭൗതിക ലാഭങ്ങളിലുള്ള അടങ്ങാത്ത ആഗ്രഹത്തെ വെടിയുക. ധനം ആര്‍ജ്ജിക്കാനുള്ള മോഹത്തില്‍ നിന്റെ സദ്‌ബുദ്ധിയെ മറക്കാതിരിക്കുക. നിന്റെ അദ്ധ്വാനം കൊണ്ടും വിയര്‍പ്പു കൊണ്ടും നേടുന്നതില്‍ മാത്രം സന്തോഷമുള്ളവനായിരിക്കുക. ധനത്തോടുള്ള അത്യാഗ്രഹത്തില്‍, അതിന്റെ പിന്നാലേ പായാതെ, നീ ദൈവത്തെ ആരാധിക്കുക”

പെന്തക്കോസ്തു പ്രസംഗ വേദികളിൽ  വിശ്വാസ  സമൂഹത്തെ  സങ്കടത്തിന്റെ കടപുഴകി എറിയുന്ന വാക്കുകളുടെ  പേമാരികൊണ്ടും, ഒരേ സമയം വചനത്തിലെ ശക്തിയേറിയ വാക്യങ്ങൾകൊണ്ടു ഹൃദയത്തെ കീറിമുറിക്കാനും കഴിവുള്ള കേരളം കണ്ട മികച്ച പ്രാസംഗികൻ ആയും, വിശുദ്ധിയുടെ ആൾ രൂപമായി ആയിരങ്ങൾ മനസ്സിൽ പൂജിക്കുന്ന വിഗ്രഹം ഉടയുന്നു. ഉറ്റ സുഹൃത്തുക്കളേയും സഹ പ്രവർത്തകരെയും കണ്ണൂനീർ കുടിപ്പിച്ചത് മറക്കാൻ ദിവസങ്ങൾ ആയില്ലല്ലോ….

ഇത് വേറെ ആരും അല്ല, പാസ്റ്റർ.രാജു മേത്ര  എന്ന  കർത്തൃദാസൻ ?എന്നാൽ ഇദ്ദേഹം പ്രസംഗിച്ചത് ജീവിതത്തിൽ പ്രാബല്യത്തിൽ എത്തിക്കാൻ ഇനിയും വൈകിയത് ജനം അറിയാതെപോയി..

ഇപ്പോൾ അദ്ദേഹം ആരായിരിക്കുന്നു? അധികാരത്തിന്റെ ഇടനാഴിയിൽ ഞാൻ ഉണ്ടാവില്ല എന്ന് പ്രസംഗിച്ചു ജനത്തെ സൂചിമുനയിൽ നിർത്തി ആവേശ ഭരിതരായി രോമാഞ്ച പുളകമണിയിച്ച വാക്കുകൾ ” ഇടനാഴിയിൽ പോലും അധികാര മോഹം ഉണ്ടാവില്ല എന്ന് ആവർത്തിച്ച് പറഞ്ഞ താൻ അധികാരത്തിന് വേണ്ടി ഒന്നും ചെയ്തില്ലേ ?  അങ്ങനെ വന്നാൽ താൻ ശുശ്രൂഷയിൽ പോലും ഉണ്ടാവില്ല എന്നൊക്കെ വിളിച്ചു പറഞ്ഞത് ആരും മറക്കാൻ ഇടയില്ല. പലരും ഇതിനു മുൻപ് സെന്റർ അധികാരം വെച്ച് നീട്ടിയിട്ടുള്ളപ്പോൾ ” സ്വർഗ്ഗീയ ദർശനത്തിനു അനുസരണക്കേടു കാണിക്കില്ല, എന്നേ ദൈവം വിളിച്ചത് ജനത്തോട് ദൂത് അറിയിപ്പാനാണ് ” എന്ന് ശഠിച്ചിട്ടുള്ള ആളാണ്. എന്നാൽ ഇദ്ദേഹം ഇപ്പോൾ സെന്ററിന്റെ അധികാരത്തിനു വേണ്ടി എന്തിനു സ്വയം അധപ്പതിച്ചു. തന്നെ ഏറെ  സ്നേഹിക്കുകയും  ഇഷ്ടപ്പെടുകയും ചെയ്ത അനേകർ ഇന്ന് മുഖം മറയ്ക്കുന്നു. കാരണം ഇദ്ദേഹത്തിന്റെ അധികാര മോഹം മാത്രമാണ്. പ്രതികരിക്കുന്ന പലരെയും ആ സഭയിലെയും, സെന്ററിലെയും പലരെക്കൊണ്ടും  വിരോധമാക്കിച്ചു. തന്റെ പ്രസംഗവിഷയങ്ങളിൽ  വിശുദ്ധിയുടെ മണ്ഡലങ്ങളെ എടുത്തു കാണിക്കുമ്പോൾ എന്തൊരാവേശം ആയിരുന്നു. അതുമാത്രമല്ല എടുത്തു പറയേണ്ടിയ അനുഭവസ്ഥൻ ആണല്ലോ പാസ്റ്റർ അനിൽ.
തന്റെ കൂടെയുള്ള ആരെയും വളർത്തില്ല, അതിനു ഉത്തമ ഉദാഹരണം കൂടിയാണ്  പാസ്റ്റർ അനിൽ. ശത്രുവിന്റെ തല തകർക്കാൻ കൂടെ കൂടെ ഇരുപത്തൊന്നു ഇരിക്കാറുണ്ട്. ഇപ്പോൾ എഴുത്തുകാർ ശത്രുക്കൾ ആയി, ദാ വീണ്ടും ഇരുപത്തൊന്നു ഇരിക്കുന്നു എന്ന് കേൾവി, മാത്രമല്ല, ഉപവാസപ്രാർത്ഥനയുടെ ഓരോ സെക്ഷനും പടയാളിയുടെ പേർ വിളിച്ചു പറയുന്നും ഉണ്ട്. എന്തേ ഇത്ര അസഹിഷ്ണുത? കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹം സുവിശേഷ പരസ്യ യോഗങ്ങൾ നടത്തുമായിരുന്നു. അതിനു വേണ്ടി വില കൊടുക്കുമായിരുന്നു. എന്നാൽ ഇന്ന് സ്റ്റേജ് മാനിയയിൽ മാത്രം ഒതുങ്ങി. തന്റെ ഇച്ഛകളെ ബലിപീഠത്തിൽ അർപ്പിക്കാത്തവൻ അധികാരത്തിനായി വടം  വലി തുടങ്ങും. ഇത് തന്റെ പ്രസംഗത്തിലെ പ്രസ്ക്തഭാഗമാണ്, എന്നാൽ ഇത് യഥാർത്ഥത്തിൽ ചെയ്‌തത്‌ ആരാണ് ? ( പിന്നെ ഞാൻ ആകണമെന്ന് ആഗ്രഹിച്ചില്ല. എല്ലാവരും കൂടി എന്നേ അങ്ങ് ആക്കിയതാ,പാവം )
ഇവിടെയാണ് നമ്മുടെ പ്രാണനാഥന്റെ പ്രസംഗവും ജീവിതവും പ്രസക്തമാകുന്നത് … യെഹൂദന്മാരുടെ രാജാവായി വാഴിക്കാൻ ജനം തടിച്ചു കൂടിയപ്പോൾ അന്നാൽ പിന്നെ ജനത്തിന്റെ ഇഷ്ടമല്ലേ. അങ്ങു നിന്നു കൊടുത്തേക്കാം എന്നല്ല കരുതിയത്. മറിച്ച് ഒരു തുവർത്തെടുത്ത് അരക്കുകെട്ടി തന്റെ ശിഷ്യന്മാരുടെ കാൽ കഴുകിയ സ്വർഗ്ഗത്തിന്റെ മഹിമ വെടിഞ്ഞു താഴേക്ക് വന്നവനാണ്  നാം അനുസരിക്കേണ്ടതും അനുകരിക്കേണ്ടതും. എന്നാൽ അധികാരമോഹം ഇപ്പോൾ തന്റെ ഇച്ഛയെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നാണോ പറയുന്നത് ? എന്തായാലും സെന്ററിൽ നിന്നും എത്ര കത്ത് ഇറക്കിയാലും അവിടെയുള്ള പലസഹോദരന്മാർക്കും പറയാൻ ഏറെയുണ്ട് …, സാധാരണക്കാരും, പാവങ്ങളുമായവർക്കും ഉച്ചിഷ്ടം വെച്ചു നീട്ടി അവരെ മിണ്ടാതാക്കുന്ന തന്റെ ശീലം പരിധി വിട്ടെന്ന് അവിടെയുള്ളവർക്കു അറിയാം. വിദേശ രാജ്യങ്ങളിൽ വിശുദ്ധി പ്രസംഗിച്ചു പലരേയും ഹർഷപൂരിതമാക്കി മടങ്ങി കേരളത്തിൽ എത്തിയപ്പോൾ സഹോദരന്മാർക്ക് ഇടർച്ചയായി.
ചില ചോദ്യങ്ങൾ:

1- താങ്കൾ എന്നെ വിളിച്ചപ്പോൾ പറഞ്ഞല്ലോ, താങ്കളുടെ അസിസ്റ്റന്റ് പാസ്റ്റർ അനിലിനെ അവർ മൂക്കിന് താക്കോൽ കൂട്ടം കൊണ്ടിടിച്ചപ്പോൾ ആയിരക്കണക്കിന് രൂപാ ഞാൻ ആണ് ചെലവാക്കിയത് എന്ന്. സമ്മതിച്ചു. എന്നാൽ മോഹന വാഗ്ദാനം കൊടുത്ത് കൂടെ നിർത്തുകയും സ്വന്തം സ്ഥലത്തു ഒരു വേല തുടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച അനിലിനെ താങ്കൾ നിരുത്സാഹപ്പെടുത്തി തടഞ്ഞു. താങ്കളുടെ സ്വന്തം സഭയിലെ അസിസ്റ്റന്റ് പാസ്റ്റർ അനിൽ എന്തുകൊണ്ട് താങ്കളെ വിട്ടു മറ്റു സെന്ററിൽ അഭയം തേടി ? ഇപ്പോൾ നല്ല ഒരു കൂടിവരവ് അനിലിന്റെ സ്വന്തദേശത്തു ഉണ്ടായി…
2- കുമ്പനാട്ട് നിന്നും പഠനം കഴിഞ്ഞു താങ്കളുടെ സഹ പ്രവർത്തകനായിവന്ന ലിബിൻ സഹോദരനെ ഓർമ്മകാണുമല്ലോ, അല്ലേ ? നല്ല കഴിവും, പാട്ടുകാരനുമായ ഈ സഹോദരൻ തങ്ങളുടെ സഭയിലെ ഗാനശുശ്രൂഷയുടെ മുൻപന്തിയിൽ നിന്നും ഒന്നര വർഷത്തോളം സഹായിച്ച ആ സഹോദരൻ സാക്ഷാൽ മേത്രയുടെ തട്ടിപ്പുകൾ വിളിച്ചു പറഞ്ഞതുനിമിത്തം വെറും നികൃഷ്ടമായ ഒരു കള്ളക്കഥ മെനഞ്ഞു ആ സഹോദരനെ പുറത്താക്കിയത് അങ്ങ് മറക്കാൻ വഴിയില്ല. ( വിഷയം അങ്ങോട്ടും ഇങ്ങോട്ടും പറയില്ല എന്ന് വാക്കു കൊടുത്തതിനാൽ പടയാളിയും വിടുന്നു )
3- താങ്കൾക്കെതിരെ എന്തോ സംസാരിച്ചു എന്ന പേരിൽ ഒരു സഹോദരന്റെ വീട്ടിൽ ചെന്ന് അവനെ ശപിക്കും, തലമുറ തലമുറയായി ആ ശാപം നിലനിൽക്കും എന്ന് ഭീഷണിപ്പെടുത്തിയതും തുടർന്നുള്ള പ്രസംഗങ്ങളിൽ ശൗലിനു വന്ന അന്ത്യം പറഞ്ഞു ജനത്തെ ഭീതിപ്പെടുത്തുന്നതും ഏതു വചനത്തിന്റെ അടിസ്ഥാനത്തിൽ? (വെളിപ്പാടു 2 : 2. ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും… ഈ വാക്യം എന്തേ അങ്ങ് കാണാതെ പോയത് ?)

ദൈവം ആണിനേയും പെണ്ണിനേയും തമ്മിൽ വ്യത്യസ്ഥമാക്കിയത് പുരുഷന്റെ മുഖത്തുള്ള താടി, മീശ രോമം( ഹോർമോണിന്റെ വ്യത്യാസം മൂലം ചില സഹോദരിമാരുടെ മുഖത്ത് അങ്ങിങ്ങായി രോമം കാണാറുണ്ട്. എന്നാൽ ഒരിക്കലും ഒരു പുരുഷന്റെ അത്രത്തോളം എത്തുകയില്ല) അത് കൃത്യമായി ഷേവ് ചെയ്ത് കൃതാവ് കൃത്യമായ ലെവലിൽ നിർത്താൻ നോക്കുന്ന വ്യക്തി ചില സഹോദരിമാരുടെ പുരികത്ത് അമിതമായി വളരുന്ന രോമം ത്രെഡ് ചെയ്ത് നിലനിർത്തുന്നതിൽ തെറ്റുകണ്ടുപിടിച്ച പരീശൻ!
( ഇദ്ദേഹം പറഞ്ഞപോലെ ആരും പുരികം വടിക്കാറില്ല, മറിച്ചു ത്രെഡ്ഡ് ചെയ്യും, തമ്മിൽ വ്യതാസമുണ്ട് )
ദിവസവും പൗഡർ ഇട്ടു മിനുങ്ങുന്ന ( സകല ടി വി പ്രോഗ്രാമിന് അവർ ഷൂട്ട് ചെയ്യുന്നതിന് മുൻപ് മുഖത്തെ കുണ്ടും കുഴിയും അടക്കാൻ ( മേക്കപ്പ് ) കുറഞ്ഞത് ലാക്ടോകലാമിൻ പുരട്ടി പൗഡർ ഇടാൻ ഇരുന്നുകൊടുത്ത വ്യക്തി സഹോദരിമാർ മുഖത്ത് എന്തെങ്കിലും ഇട്ടാൽ അതു പാപം എന്നു പറയുന്നത് പരീശഭക്തി !

അവസാനം സെന്റർ സെക്രട്ടറി പാ. ബെൻസൺ തോമസിനെക്കൊണ്ട് പ്രസ്താവനയും ഇറക്കി പിലാത്തോസിനെപ്പോലെ കൈ കഴുകി..
പാ. രാജു മേത്ര ഈയുള്ളവനെ വിളിക്കുന്നു… (വിഷയം പടയാളിയിൽ വന്നത് ഒഴിവാക്കണം ) അതിനു ശേഷം 12 മണിക്കൂർ കഴിയുമ്പോൾ ആണ് പൂരപ്പാട്ടുമായി ഇദ്ദേഹത്തിന്റെ ഗുണ്ടകൾ അഴിഞ്ഞാടിയത്. അതിന് കൊടുത്ത മറുപടി ആ പ്രസ്താവനയിലും ഉണ്ട് ….അതിങ്ങനെ ” സെന്റർ ശുശ്രൂകനോ, സെന്ററിൽ ശുശ്രൂഷിക്കുന്ന മറ്റ് 28 ശുശ്രൂഷകന്മാരുമൊ സെന്റർ ശുശ്രൂഷകന്റെ സഭയിലെ ആരുമോ യാതൊരുതരത്തിലും മോശമായി ഒറ്റവാക്കിൽ പ്രതികരിച്ചിട്ടില്ല “. ഒരു ഉളിപ്പും ഇല്ലാതെ ഇങ്ങനെ വ്യാജം പറയുന്ന നിങ്ങൾ ഏതു ദൈവത്തിന്റെ ദാസന്മാർ ? ( ഇത്രയും വ്യാജം പടച്ചുവിട്ട ബെൻസൺ തോമസ്‌ പഠിപ്പിക്കുന്ന ബൈബിൾ കോളേജിലെ കുട്ടികൾ ഊമ കത്ത് ഇറക്കിയതിൽ ഒരു അത്ഭുതവും ഇല്ല ) അമേരിക്കയിലുള്ള ആരൊക്കെയോ ഈ കാര്യം പാ. മേത്രയെ ബോധ്യപ്പെടുത്തിയപ്പോൾ അവരോടു പറഞ്ഞു എന്നു അവർ എന്നേ വിളിച്ചു പറഞ്ഞത്. ” അവരോടൊക്കെ എവിടെയും പ്രതികരിക്കരുതെന്ന് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ” ആരെ വിളിച്ചു പറഞ്ഞു.? എന്തിനു വിളിച്ചു ? ഇനിയും വിഷയത്തിലേക്ക് വരട്ടെ. സോഷ്യൽ മീഡയയിൽ പൊതുജനം കേട്ടാൽ അറക്കുന്ന തരത്തിൽ പൂരപ്പാട്ട് നടത്തിയ വ്യക്തികൾ ആരൊക്കെ… ?പ്രമുഖൻ ഒരു ഉളിപ്പും ഇല്ലാതെ വ്യാജ പ്രസ്താവന ഇറക്കിയ പാസ്റ്റർ. ബെൻസൺ തോമസിന്റെ സഭാ വിശ്വാസി… രണ്ടാമൻ, ഇടമൺ സഭയിലെ വിശ്വാസി…( വേണമെങ്കിൽ ഫോട്ടോ. അഡ്ഡ്രസ്സ്‌ സഹിതം പുറത്തുവിടാം )
നിങ്ങൾ എന്താ കരുതിയത് ? സ്വന്തം വിശ്വാസികളും ഗുണ്ടകളുമായ കുറച്ചു തെരുവുനായ്ക്കളെ ഇറക്കി പൂരപ്പാട്ടും ഭീഷണിയും നടത്തിയാൽ ഭയപ്പെട്ടുപോകുമെന്നോ ? അത് വെറും തോന്നൽ മാത്രം. പടയാളിക്ക് അത് വെറും തെരുവുനായ്ക്കളുടെ കുരമാത്രം…
പണ്ട് പാ. മേത്രയുടെ അരിയിലെഴുത്ത് വിവാദമാകാതിരിക്കാൻ സോഷ്യൽ മീഡിയക്കും, മറ്റു പത്രമാധ്യമങ്ങൾക്കും പതിനായിരക്കണക്കിന് രൂപാ എറിഞ്ഞു ഒതുക്കിതീർത്തു എന്നു പറഞ്ഞ താങ്കളുടെ വാക്കുകൾ പടയാളിയുടെ കയ്യിൽ ഉണ്ട്.
അതുപോലെ പടയാളിയെ ഒതുക്കാം എന്ന് ചിന്തിച്ചെങ്കിൽ തെറ്റി….
പാസ്റ്റർ. രാജു മേത്രയോട് ഒരു വാക്ക്. പ്രസംഗിക്കുന്നതും പ്രസ്താവന ഇറക്കുന്നതും ജീവിതത്തിൽ പ്രാവർത്ത്യമാക്കാൻ പറ്റില്ലാ എങ്കിൽ എന്തിനീ കപട വേഷം…താങ്കളും മറ്റു മൂന്നു പേരും ചേർന്നിറക്കിയ ഒരു പ്രസ്താവന ” ദുരുപദേശകരുമായി ഇനി മേലിൽ വേദി പങ്കിടില്ല ” എന്നിട്ട് ഇപ്പോൾ സ്റ്റേറ്റ് ശുശ്രൂഷകരുടെ ക്‌ളാസ്സുകളിലും കൺവൻഷനിലും തനി ദുരുപദേശകന്മാരുടെ കൂടെ അല്ലേ താങ്കളും മറ്റു മൂന്നുപേരും വേദി പങ്കിടാൻ പോകുന്നത് ? നിങ്ങൾ പ്രസംഗിക്കുന്നത് ഒന്ന്. ജീവിതം മറ്റൊന്ന്. പൊതുജനം കഴുതകൾ അല്ലാ എന്ന് തിരിച്ചറിയുക.

NB : പാ. രാജു മേത്ര, താങ്കൾ സെന്റർ ഭരിക്കുകയോ, കേന്ദ്രം ഭരിക്കുകയോ. അല്ല കേരളം മൊത്തം ഭരിച്ചാലും, ആരു ഭരിച്ചാലും പടയാളിക്ക് ഒന്നുമില്ല. ഒന്നുകിൽ പ്രസംഗത്തിന് അനുസരിച്ചു ജീവിക്കു. അതിനു പറ്റുന്നില്ലെങ്കിൽ പ്രസംഗിക്കാതെ ജീവിക്കു. വിശുദ്ധന്റെ വേഷം കെട്ടി നടത്തുന്ന ഊഡായിപ്പ് നിർത്തു.
ഇനിയും പടയാളിയുടെ പടവാൾ ചലിപ്പിക്കാൻ അവസരം ഉണ്ടാക്കാതെ ആരംഭകാല തീഷ്ണതയോടെ, വിശുദ്ധിയോടെ സുവിശേഷ പോർക്കളത്തിൽ പാ. രാജു മേത്ര വീണ്ടും കാണും എന്ന് പടയാളി വിശ്വസിക്കുന്നു.

( പൂരപ്പാട്ട് ഗുണ്ടാ പടകൾക്ക് സ്വാഗതം )

Source URL: https://padayali.com/%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b4%e0%b4%bf%e0%b4%af/