സുവിശേഷം അറിയിക്കേണ്ടതിന് പണമോ?

സുവിശേഷം അറിയിക്കേണ്ടതിന് പണമോ?
June 26 21:08 2019 Print This Article

ഏതു ‘ഭൂമി’യായാലും അറിയണം ഞങ്ങൾ പണം പ്രതീക്ഷിച്ച് സുവിശേഷവേല ചെയ്യുന്നവർ അല്ല.

സുവിശേഷത്തിന്റെയും സുവിശേഷകരുടെയും ലക്ഷ്യം ഒന്നേയുള്ളൂ, മനുഷ്യന്റെ ഉള്ളിലെ ആത്മാവിന്റെ വീണ്ടെടുപ്പ്. അതെന്ത് ത്യാഗവും സഹിച്ച് ഞങ്ങൾ സുവിശേഷകർ ദൈവകൃപയിൽ ആശ്രയിച്ച് അത് നിർവഹിച്ചിരിക്കും.

പണമല്ല സുവിശേഷത്തിന്റെ വളർച്ചയ്ക്ക് ആവശ്യം തന്നത്താൻ ത്യജിച്ച് ക്രൂശ് എടുത്ത് അനുഗമിക്കുന്ന അർപ്പണബോധമുള്ള ശിഷ്യന്മാരെ അത്രേ ദൈവം ആക്കി വെച്ചത്. യേശുക്രിസ്തു ഭൂമിയിൽ തന്റെ ഐഹിക ശിശ്രൂഷ തികച്ച ശേഷം തനിക്ക് ശേഷം ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്തത് സമ്പത്തുള്ള വരെയല്ല മറിച്ച് ഭൗതിക മണ്ഡലത്തിൽ ദാരിദ്ര്യം അനുഭവിച്ചവരെയാണ് യേശുക്രിസ്തുവിന്റെ ശുശ്രൂഷ ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടവർ.

മീൻപിടുത്തക്കാരായവരും കഷ്ടം സഹിച്ചവരും ആണ് സുവിശേഷത്തിനായി ശക്തമായി ഉപയോഗിക്കപ്പെട്ടത്. കോടികൾ ആസ്തിയുള്ള കുടുംബത്തിൽനിന്ന് പിൽക്കാലത്ത് പൗലോസിനെ സുവിശേഷത്തിനായി തിരഞ്ഞെടുത്തു എങ്കിലും പൗലോസിന്റെ കുടുംബസ്വത്ത് ഒന്നും ദൈവം തിരഞ്ഞെടുത്തില്ല. മറിച്ച് ദൈവം തിരഞ്ഞെടുത്ത വർക്കാവശ്യം പരിശുദ്ധാത്മാവിന്റെ ശക്തിയാണ് അതുകൊണ്ടാണ് വചനം പറയുന്നത് നിങ്ങളുടെ മേൽ പരിശുദ്ധാത്മാവ് വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരുശലേമിൽ യഹൂദയിലും ശമര്യയിലും ഭൂമിയുടെ അറ്റത്തോളം നിങ്ങൾ എന്റെ സാക്ഷികളാകും.

സുവിശേഷം വ്യാപിക്കുവാൻ ഞങ്ങൾക്ക് പണമല്ല ദൈവം തന്നിരിക്കുന്നശക്തി അതിലുപരി ദൈവം സ്വർഗ്ഗത്തിൽ നിന്ന് പകർന്നു തന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാണ്. സുവിശേഷത്തെ ജന്മഭൂമി പത്രത്തിലെ വാർത്ത കൊണ്ടോ മറുനാടന്റെ വാർത്ത കൊണ്ടോ മോദി സർക്കാരിന്റെ അധികാരം കണ്ടോ ചൊൽപ്പടിക്ക് നിർത്താമെന്ന് ആരും വിചാരിക്കണ്ട. വെല്ലുവിളികൾ നടുവിലും അടിച്ചമർത്തലിനെ നടുവിലും വളർന്ന് ലോകം മുഴുവൻ തിരിച്ചിട്ടുള്ള ഒരേ ഒരു മാർഗ്ഗം ഒരേ ഒരു സന്ദേശം അത് സുവിശേഷമാണ്.

പണം കൊണ്ട് പലരും സാമ്രാജ്യങ്ങൾ കെട്ടിപ്പൊക്കി കൈ കരുത്തുകൊണ്ടും പലരും സാമ്രാജ്യങ്ങൾ കെട്ടിപ്പൊക്കി ആൾബലം കൊണ്ടും പലരും പലതും കെട്ടിപ്പൊക്കി ഒരാൾ തന്റെ ജീവനെ മറുവിലയായി കൊടുത്ത ക്രൂശിൽ മരിച്ചു അടക്കപ്പെട്ട ഉയർത്തെഴുന്നേറ്റു, സംഭവം നടന്നത് ഇസ്രായേലിൽ ആണെങ്കിലും ലോകത്തിന്റെ അഞ്ചു വൻകരകളിലേക്ക് പടർന്നുപന്തലിച്ച ആളുകളെ സ്വാധീനിച്ച ആളുകൾക്ക് വഴികാട്ടി കൊടുത്ത ആളുകൾക്ക് പാപമോചനം കൊടുത്ത ആളുകൾക്ക് നിത്യരക്ഷ കൊടുത്ത നിത്യജീവൻ ഉറപ്പായി തരാൻ കഴിയുന്ന ഒരേ സന്ദേശം സുവിശേഷം മാത്രമാണ്.

മറ്റൊരു സന്ദേശവും ഇല്ല അതുകൊണ്ട് ഞങ്ങൾ ഇങ്ങനെ പറയും ” മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ ഭൂമിക്കു മുകളിൽ ഒരേയൊരു നാമം മാത്രം ഒരേ ഒരു ദൈവം മാത്രം യേശുക്രിസ്തു”. ഇതൊരു മതമല്ല ഇതൊരു മാർഗ്ഗമാണ്. എല്ലാ മനുഷ്യർക്കും രക്ഷ പ്രാപിപ്പാൻ ഉള്ള ‘ഏക മാർഗ്ഗം’.

സുവിശേഷം പ്രസംഗിക്കുന്ന ഞങ്ങളെ ബന്ധിക്കാം ഞങ്ങളെ ഇല്ലാതാക്കാം പക്ഷേ സുവിശേഷത്തെ ബന്ധിക്കുവാനോ ഇല്ലാതാക്കുവാനോ ഒരു മതത്തിനും കഴിയില്ല ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. സുവിശേഷത്തിൽ കൂടി അല്ലാതെ ആർക്കും രക്ഷയില്ല ഏതു വലിയ ഭരണകർത്താവ് ആയാലും രക്ഷ യേശുക്രിസ്തുവിൽ മാത്രം. സകല മനുഷ്യർക്കും യേശുക്രിസ്തുവിൽ മാത്രമാണ് രക്ഷ ഈ തലമുറയിലെ ദൈവദാസന്മാക്ക് ദൈവവചനവും പരിശുദ്ധാത്മാവിന്റെ ശക്തിയും തിരുവചനത്തിൽ കൂടെയുള്ള ദർശനവും കാഴ്ചപ്പാടുമാണ് ആവശ്യം…..

സുവിശേഷത്തിന് ബന്ധനം ഇല്ല. സുവിശേഷം അതിന്റെ ജൈത്രയാത്ര തുടരും. കർത്താവിന്റെ മടങ്ങിവരവ് വരെയും….

                                           സുവി. ജോബി ടിഅലക്സ്‌ കുമരകം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.