അബുദാബി: സമൂഹ മാധ്യമങ്ങൾ അതിരു കടക്കരുത് എന്ന് അബുദാബി പൊലീസിൻറെ താക്കീത്. അപരനെ അപകീർത്തിപ്പെടുത്തുന്നതിനും ധനസമ്പാദനത്തിനുമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ താക്കിത് .സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ കർശന നിയമത്തിനു വിധേയപ്പെടുത്തും എന്ന് അറിയിക്കുകയുണ്ടായി .
ആശ്വാസമല്ലാത്തതും അടിസ്ഥാനമില്ലാത്തതുമായ വാർത്തകളുടെ പ്രചരണം ചിലർ പരിധിവിട്ട ആശയങ്ങൾ പ്രചരിപ്പിക്കുന്നതും സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയിലേക്കാണ്. വ്യക്തികളുടെയോ കുടുംബങ്ങളുടെയോ സ്വകാര്യതകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രസിദ്ധ പ്പെടുത്തുന്നതും കുറ്റകരമാണെന്ന് അബുദാബി പോലീസ് പറയുകയുണ്ടായി …
അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള സ്വകാര്യ വിവരങ്ങൾ , വാർത്തകൾ , ചിത്രങ്ങൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്നു തലസ്ഥാന പൊലീസ് ഹെഡ് ക്വാട്ടേഴ്സ് അധികൃതർ അറിയിച്ചു .ഇത്തരക്കാർക്കെതിരെ 2011 ലെ ഫെഡറൽ ഐ ടി നിയമം നമ്പർ 5 പ്രകാരമായിരിക്കും കേസെടുക്കുകയെന്നും പൊലീസ് അറിയിപ്പിൽ പറയുന്നു
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.