മുംബൈയില്‍ കനത്ത മഴ, വെള്ളപ്പൊക്കം; രണ്ടുദിവസത്തേക്ക്​ റെഡ്​ അലര്‍ട്ട്​

മുംബൈയില്‍ കനത്ത മഴ, വെള്ളപ്പൊക്കം; രണ്ടുദിവസത്തേക്ക്​ റെഡ്​ അലര്‍ട്ട്​
August 04 12:23 2020 Print This Article

മുംബൈ: മുംബൈയില്‍ കനത്ത മഴ. നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഓഫീസുകള്‍ അടച്ചിട്ടിരിക്കുകയാണ്. പത്തുമണിക്കൂറായി തുടരുന്ന മഴയില്‍ റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന്​ മുംബൈ നഗരത്തിലും സമീപ ജില്ലകളിലും രണ്ടുദിവസത്തേക്ക്​ റെഡ്​ അലര്‍ട്ട്​ പ്രഖ്യാപിച്ചു.

മുംബൈക്ക്​ പുറമെ താനെ, പുണെ, റായ്​ഗഡ്​, രത്​നഗിരി എന്നീ ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന്​ കാലവസ്​ഥ നിരീക്ഷണ ​േകന്ദ്രം മുന്നറിയിപ്പ്​ നല്‍കി.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന്​ അവശ്യ സര്‍വിസുകള്‍ ഒഴികെ എല്ലാത്തിനും അവധി പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലെ ഓഫിസുകളും അടക്കുകയും ചെയ്​തു. മുംബൈ നഗരത്തില്‍ തിങ്കളാഴ്ച​ രാവിലെ എട്ടുമുതല്‍ ചൊവ്വാഴ്​ച രാവിലെ ആറുവരെ 230.06 മില്ലി മീറ്റര്‍ മഴയാണ്​ ലഭിച്ചത്​. ഇതോടെ പ്രദേശം മുഴുവന്‍ വെള്ളം കയറുകയായിരുന്നു.

മഹാരാഷ്​ട്രയുടെ തീരപ്രദേശങ്ങളില്‍ മൂന്നു ദിവത്തേക്ക്​ കനത്ത കാറ്റ്​ വീശുമെന്നും മുന്നറിയിപ്പ്​ നല്‍കി. കുറച്ചുവര്‍ഷങ്ങളായി മു​ംബൈ നഗരം കനത്ത മഴയില്‍ സ്​ഥിരമായി വെള്ളത്തില്‍ മുങ്ങാറുണ്ട്​. ജൂ​ണ്‍, സെപ്​റ്റംബര്‍, ഒക്​ടോബര്‍ മാസങ്ങളിലാണ്​ ഇവിടെ വെള്ളപ്പൊക്കം പതിവ്​.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.