മഴത്തുള്ളിയുടെ വേഗത ശാസ്ത്രീയമായി വിശദീകരിച്ച് യുവ അധ്യാപകന്‍…

മഴത്തുള്ളിയുടെ വേഗത ശാസ്ത്രീയമായി വിശദീകരിച്ച് യുവ അധ്യാപകന്‍…
December 01 11:54 2016 Print This Article

കൊച്ചി: മണിക്കൂറില്‍ 980 കിലോമീറ്റര്‍ വേഗതയില്‍ മഴത്തുള്ളി ഭൂമിയിലേക്ക് സഞ്ചരിക്കുന്നുവെന്ന മുസ്ലീം മതപണ്ഡിതന്‍റെ വാദത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം സജീവമാകുമ്പോള്‍ വിഷയത്തിലെ ശാസ്ത്രീയത വിശദീകരിച്ച് കോളജ് അധ്യാപകന്‍. നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യുട്ടിലെ മുന്‍ ശാസ്ത്രഗവേഷകനും ഇപ്പോള്‍ കോളജ് അധ്യാപകനുമായ വൈശാഖന്‍ തമ്പിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ ഇട്ടത്.

ഐസക് ന്യുട്ടന്‍റെ രണ്ടാം ചലന നിയമമുള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് വൈശാഖന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.ഭൂമിയിലേക്ക് പതിക്കുന്ന ഏതൊരു വസ്തുവിലും ഗുരുത്വാകര്‍ഷണബലത്തോടൊപ്പം വായുപ്രതിരോധബലവും ഉണ്ടെന്നും ഈ വസ്തുവില്‍ പ്രയോഗിക്കപ്പെടുന്ന ഈ രണ്ട് ബലങ്ങളും വിപരീത ദിശയില്‍ തുല്യമാകുമ്പോള്‍ പതിക്കുന്ന വസ്തു വിരാമവേഗം. വിരാമവേഗം കൈവരിച്ച വസ്തു താഴോട്ടു വീഴുമ്പോള്‍ നിലം പതിക്കുന്നത് വരെ വേഗത വര്‍ധിക്കില്ല. അര സെന്റി മീറ്റര്‍ വലുപ്പമുള്ള ഒരു മഴത്തുള്ളിയ്ക്ക് ഈ വേഗത മണിക്കൂറില്‍ 35 കിലോമീറ്ററായിരിക്കും. മഴത്തുള്ളിയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് വിരാമവേഗത വര്‍ധിക്കാം. എന്നാല്‍ വായു പ്രതിരോധമുള്ളതിനാല്‍ ഒരു പരിധിയിലധികം വലുപ്പത്തില്‍ തുടരാന്‍ മഴത്തുള്ളിക്ക് കഴിയില്ലെന്നും അദ്ദേഹം പോസ്റ്റില്‍ വിശദീകരിക്കുന്നു. ഉസ്താദ് പറയുന്നത് പോലെ പതിനായിരം കിലോമീറ്റര്‍ ഉയരെയല്ല മേഘങ്ങള്‍. അത്ര ഉയരത്തില്‍ മേഘം പോയിട്ട് അന്തരീക്ഷം പോലും ഇല്ലെന്നും വൈശാഖന്‍ കൂട്ടിച്ചേര്‍ത്തു. ഭൂമിയുടെ അന്തരീക്ഷത്തിന്‍െ്റ അതിര് 100 കിലോമീറ്റര്‍ ഉയരത്തിലാണ്. അന്തരീക്ഷ വായുവിന്‍െ്റ 90 ശതമാനവും 16 കിലോമീറ്റര്‍ താഴെയുണ്ടെന്നും വൈശാഖന്‍ പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.