പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍
December 01 07:39 2016 Print This Article

പള്ളിയിലെ സണ്‍ഡേ സ്‌കൂളിലെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിൽ.പള്ളിയിലെ സണ്‍ഡേ സ്‌കൂളിലെത്തിയ കൂടുതൽ വിദ്യാർഥികൾ പീഡനത്തിനിരയായതായി സംശയം
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോതമംഗലം ചെങ്കര സ്വദേശി സുരേഷിനെയാണ് പോലീസ് പിടികൂടിയത്.കോതമംഗലം സ്വദേശിയായ പ്ലസ്‌വൺ വിദ്യാർഥിയെയാണ് അമ്പത്തിയാറുകാരനായ സുരേഷ് പീഡിപ്പിച്ചത്. സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും നാളുകളായി ലൈംഗിക ചൂഷണത്തിന് വിധേയനാക്കുന്നതായും 16 വയസുകാരന്‍ പരാതിപ്പെട്ടു. സ്വവര്‍ഗാനുരാഗത്തിന് പ്രേരിപ്പിച്ചതായും കുട്ടിയുടെ പരാതിയില്‍ പറയുന്നതായി പോലീസ് പറഞ്ഞു.മറ്റ് വിദ്യാര്‍ത്ഥികളേയും ഇയാൾ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.