നടിയെ അക്രമിച്ച കേസിലെ പ്രതികളായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെയും വിജേഷിനെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. പോലീസ് കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.കോടതി അവധി ദിനമായതിനാല്‍ ആലുവ മജിസ്ട്രേറ്റിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. റിമാന്റ് ചെയ്തതോടെ സുനിയെയും വിജേഷിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.മറ്റ്് മൂന്ന പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലിലേക്ക് സുനിയെയും വിേേജഷിനെയും അയക്കരുതെന്ന പോലീസിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. ആക്രമണ സാധ്യത മുന്നില്‍ കണ്ട് വന്‍ സുരക്ഷയിലാണ് സുനിയ ഹാജരാക്കിയത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.