കേരളത്തില്‍ ലോക്ക്ഡൗണ്‍

കേരളത്തില്‍ ലോക്ക്ഡൗണ്‍
March 23 18:52 2020 Print This Article

ന്യൂഡല്‍ഹി: കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു മാത്രം കൊറോണ സ്ഥിരീകരിച്ചത് 28 പേര്‍ക്കാണ്. മാര്‍ച്ച്‌ 31 വരെയാണ് ലോക്ക്ഡൗണ്‍. വെള്ളം, വൈദ്യുതി, ടെലികോം, അവശ്യഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന, മരുന്ന് തുടങ്ങിയ മുടക്കമില്ലാതെ ലഭ്യമാക്കും.

ഇന്ന് സംസ്ഥാനത്ത് 28 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 19 പേര്‍ക്കും കണ്ണൂര്‍ 5 പേര്‍ക്കും എറണാകുളം2 പത്തനംതിട്ട തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 95 ആയി. അതില്‍ 4 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവശ്യസാധന ലഭ്യതയും, സ്വകാര്യ വാഹന സംവിധാനവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ രാവിലെ 7 മണി മുതല്‍ 5 മണി വരെയേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. കോവിഡ് രോഗികള്‍ക്കായി ഓരോ ജില്ലയിലും പ്രത്യേക ആശുപത്രികള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്. കാസര്‍കോട് ജില്ലക്കാര്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്. ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കറന്‍സികളും, നാണയങ്ങളും അണുവിമുക്തമാക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടും. ഹോട്ടലുകളില്‍ ഇരുന്ന് ആഹാരം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറിയും, പാഴ്‌സല്‍ സംവിധാനവും അനുവദിക്കും. ആശുപത്രികള്‍ തുറന്ന് പ്രവര്‍ത്തിക്കും.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.