ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്
July 30 22:47 2020 Print This Article

കുവൈത്ത് സിറ്റി: ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യക്കാര്‍ക്ക് കുവൈത്ത് താല്‍ക്കാലിക യാത്രാനിരോധനം ഏര്‍പ്പെടുത്തി. ഇറാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്താന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

ഈ രാജ്യങ്ങളിലേക്കോ ഈ രാജ്യങ്ങളില്‍ നിന്നോ ഉള്ള കുവൈത്ത് വിമാന സര്‍വീസുകള്‍ ആണ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.അതേസമയം, യാത്ര വിലക്കിന് കാരണമെന്തെന്ന് ഇന്ത്യന്‍ എംബസിയോ കുവൈത്ത് അധികൃതരോ വ്യക്തമാക്കിയിട്ടില്ല.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍ത്തിവെച്ച വിമാനസര്‍വീസുകള്‍ ഓഗസ്റ്റ് 1 മുതല്‍ പുനരാരംഭിക്കാനിരിക്കെയാണ് ഈ തീരുമാനം.

ഏഴ് രാജ്യങ്ങള്‍ ഒഴിച്ചുള്ള രാജ്യങ്ങളില്‍ നിന്നും തിരിച്ചും യാത്ര ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.