അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പുരോഹിതനുള്‍പ്പെടെ 16 പേര്‍ക്ക് കൊവിഡ്

അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പുരോഹിതനുള്‍പ്പെടെ 16 പേര്‍ക്ക് കൊവിഡ്
July 30 17:46 2020 Print This Article

ലക്നോ: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ ഭൂമി പൂജ നടക്കാനിരിക്കെ പുരോഹിതന് കൊവിഡ് സ്ഥിരീകരിച്ചു. പൂജയുടെ മുഖ്യപുരോഹിതനായ ആചാര്യ സത്യേന്ദ്രദാസിന്റെ ശിഷ്യനായ പ്രദീപ് ദാസിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഹോം ഐസൊലേഷനിലേക്ക് മാറ്റി. നാല് പുരോഹിതരെയാണ് പൂജക്കായി നിയോഗിച്ചത്. കൂടാതെ അയോധ്യയില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 16 പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാം ജന്മഭൂമി സമുച്ചയം സന്ദര്‍ശിച്ച്‌ അഞ്ചിലെ പരിപാടിയുടെ ഒരുക്കങ്ങള്‍ അവലോകനം ചെയ്തിരുന്നു. ഭൂമി പൂജയില്‍ 50 വി ഐ പികള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കേണ്ടതായിരുന്നു. ഭൂമി പൂജയും ശിലാസ്ഥാപനവും നിര്‍വഹിക്കുന്നതോടെ, രാമക്ഷേത്ര നിര്‍മാണം ആരംഭിക്കാനാണ് രാം മന്ദിര്‍ ട്രസ്റ്റിന്റെ തീരുമാനം.

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയും മുന്‍കരുതല്‍ നടപടികളും നടത്തിയിരുന്നു. ഇതിനിടയിലാണ് പൂജാരിക്കും സുരക്ഷയിലുള്ള പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുതിര്‍ന്ന ബി ജെ പി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച്‌ പരിപാടി ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. നിലവില്‍ അയോധ്യയില്‍ 375 കൊറോണവൈറസ് കേസുകളും യു പിയില്‍ 29,997 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരോഹിതന്മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, അതിഥികള്‍, നാട്ടുകാര്‍ എന്നിവരുള്‍പ്പെടെ 200 ഓളം പേര്‍ പങ്കെടുക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.