അഫ്ഗാന്‍ ജയിലിലെ ഭീകരാക്രമണം: പിന്നില്‍ മലയാളി ഐഎസ് ഭീകരന്‍

അഫ്ഗാന്‍ ജയിലിലെ ഭീകരാക്രമണം: പിന്നില്‍ മലയാളി ഐഎസ് ഭീകരന്‍
August 04 19:33 2020 Print This Article

ന്യുഡല്‍ഹി: അഫ്ഗാന്‍ ജയിലിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ മലയാളി ഐ.എസ് ഭീകരനെന്ന് രഹസ്യാന്വേഷണ വിഭാഗം.

ജയിലില്‍ കഴിയുന്ന ഭീകരരെ രക്ഷപ്പെടുത്താനായി കഴിഞ്ഞ ദിവസം അഫ്​ഗാനിസ്​ഥാനിലെ ജലാലാബാദ്​ ജയിലാണ്​ ഭീകരര്‍ ആക്രമിച്ചത്​. ഭീകരരടക്കം 29 പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. കാസര്‍കോട്​ പടന്ന സ്വദേശി കെ.പി. ഇജാസാണ്​ ആക്രമണത്തിന്​ നേതൃത്വം നല്‍കിയതെന്നാണ്​ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്​.

2016 ല്‍ കാസര്‍കോട്​ നിന്ന്​ ക​ാണാതായ ഇജാസും ഭാര്യയും അടക്കം 19 പേരെ കണ്ടെത്താന്‍ എന്‍.ഐ.എ ഇന്‍റപോളി​​െന്‍റ സഹായം തേടിയിരുന്നു. എന്നാല്‍, ഈ നീക്കം വിജയിച്ചില്ല. ഈ സംഘം ഐ.എസില്‍ ചേര്‍ന്നുവെന്നായിരുന്നു നിഗമനം. അതേ ഇജാസ്​ തന്നെയാണോ ഇതെന്ന കാര്യത്തില്‍ കൃത്യത വന്നിട്ടില്ല.

അഫ്​ഗാനിലെ ജലാലാബാദ്​ ജയിലിന്​ നേരെ നടന്ന ആക്രമണത്തി​​െന്‍റ മുഖ്യ സൂത്രധാരന്‍ കെ.പി ഇജാസാണെന്നാണ്​ റിപ്പോര്‍ട്ട്​. കാര്‍ബോംബ്​ സ്​ഫോടനമുണ്ടാക്കിയ ​ശേഷം വെടിവെപ്പ്​ നടത്തുകയായിരുന്നു. പത്ത്​ ഭീകരരടക്കം 29 പേരാണ്​ കൊല്ലപ്പെട്ടത്​.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.